ശ്രീകണ്ഠപുരം: വിവാഹത്തട്ടിപ്പുകാരനായ പിടികിട്ടാപ്പുള്ളി ഏഴുവര്‍ഷത്തിനുശേഷം അറസ്റ്റിൽ. കാസർകോട് മൊഗ്രാല്‍ പുത്തൂര്‍ ചൗക്കിയിലെ മജല്‍ ഹൗസില്‍ അബൂബക്കര്‍ സിദ്ദീഖിനെയാണ് (46) കോഴിക്കോട് കല്ലായിയിൽ ശ്രീകണ്ഠപുരം എസ്.ഐ എ. പ്രേമരാജന്‍ അറസ്റ്റുചെയ്തത്.
2009ല്‍ ശ്രീകണ്ഠപുരം വയക്കരയിലെ യുവതിയെ ഇയാള്‍ വിവാഹം ചെയ്തിരുന്നു. പിന്നീട് യുവതി ഇയാള്‍ക്കെതിരെ പീഡന പരാതി നല്കി. തുടര്‍ന്ന് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അറസ്റ്റുചെയ്തെങ്കിലും ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടരന്വേഷണത്തിലാണ് കുണ്ടംകുഴി, മലപ്പുറം എന്നിവിടങ്ങളിലുൾപ്പെടെ സിദ്ദീഖ് വിവാഹം ചെയ്തിരുന്നതായി മനസ്സിലായത്. ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശെൻറ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കോഴിക്കോട്ടുണ്ടെന്ന് വിവരം ലഭിച്ചത്.
പൊലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലായതോടെ മാതമംഗലം, എട്ടിക്കുളം, പിലാത്തറ, മാത്തില്‍, പെരിങ്ങോം, മഞ്ചേരി, കോഴിക്കോട് എന്നിവിടങ്ങളില്‍ മാറിമാറി ഒളിവില്‍ കഴിയുകയായിരുന്നു. എ.എസ്.ഐ മണിയും സിദ്ദീഖിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.