ശ്രീകണ്ഠപുരം: വീട് സ്വന്തംപേരിൽ എഴുതി നല്‍കാത്തതിന് വയോധികനായ പിതാവിനെ ക്രൂരമായി ആക്രമിച്ച് പരിക്കേൽപിച്ച മകന് അറസ്റ്റില്‍. ചെങ്ങളായി മൊയാലംതട്ടിലെ തൂമ്പുങ്കല്‍ ഫിലിപ്പ് എന്ന ഫിലിപ്പോസിനെ (75) ആക്രമിച്ചതിന് മകന് ഹോസ്ദുര്‍ഗ് തൈക്കടപ്പുറം അനന്തം പള്ളിയിൽ താമസക്കാരനായ മടുപ്പില്‍ ഹൗസില്‍ ടി.പി. ബാബു എന്ന കൈലാസം ബാബു (47) വിനെയാണ് ശ്രീകണ്ഠപുരം പൊലീസ് ഇൻസ്പെക്ടർ രാജേഷ് മാരാംഗലത്തിന്റെ നിര്‍ദേശപ്രകാരം എസ്.ഐ എ.വി. ചന്ദ്രന് തൈക്കടപ്പുറത്തുവെച്ച് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 18ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. സാരമായി പരിക്കേറ്റ ഫിലിപ്പോസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിനുശേഷം ബാബു ഒളിവിൽപോയി. ഡ്രൈവറായ ഇയാള്‍ ഹോസ്ദുര്ഗിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് ബുധനാഴ്ച പുലര്‍ച്ച മുതല്‍ പൊലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പിടിയിലായത്.
എ.എസ്.ഐമാരായ എ. പ്രേമരാജന്‍, സി.പി. സജിമോന്‍, സീനിയര്‍ സി.പി.ഒ സി.വി. രജീഷ് എന്നിവരും യുവാവിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ബാബുവിനെ തളിപ്പറമ്പ് കോടതിയിൽ ഹാജറാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.