മ​നോ​ജ്

ഫി​ലി​പ്

യു​വ​തി​യെ തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മം; വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍

ശ്രീ​ക​ണ്ഠ​പു​രം: പ​ട്ടാ​പ്പ​ക​ല്‍ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി യു​വ​തി​യെ പെ​ട്രോ​ളൊ​ഴി​ച്ച് തീ​കൊ​ളു​ത്തി കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വി​മു​ക്ത​ഭ​ട​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റ്റു​പാ​റ​യി​ലെ പാ​ത്തി​ക്ക​ല്‍ മ​നോ​ജ് ഫി​ലി​പ്പി​നെ​യാ​ണ് (48) പ​യ്യാ​വൂ​ർ എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​ർ കെ.​ആ​ര്‍. ര​ഞ്ജി​ത്ത് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മ​നോ​ജ് ഫി​ലി​പ്പി​ന്റെ അ​യ​ല്‍വാ​സി​യാ​യ ന​ടു​ച്ചി​റ​യി​ല്‍ സി​നി​യെ​യാ​ണ് (42) ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് തീ ​കൊ​ളു​ത്താ​ന്‍ ശ്ര​മി​ച്ച​ത്.

ഇ​വ​രു​ടെ മ​ക​ന്‍ ഓ​ടി​യെ​ത്തി ത​ട്ടി​മാ​റ്റി​യ​തി​നാ​ലാ​ണ് ദു​ര​ന്ത​മൊ​ഴി​വാ​യ​ത്. സി​നി​യെ പ​യ്യാ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സി​നി​യു​ടെ പ​രാ​തി​യി​ല്‍ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്താ​ണ് അ​റ​സ്റ്റ്.

മ​നോ​ജ് ഫി​ലി​പ്പ് മ​ദ്യ​പി​ച്ച് നി​ര​ന്ത​രം ബ​ഹ​ളം വെ​ക്കു​ന്ന​തി​നെ​തി​രെ സി​നി പ​യ്യാ​വൂ​ര്‍ പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കി​യി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​നാ​ണ് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​ത്. എ​സ്.​ഐ കെ. ​ഷ​ര്‍ഫു​ദ്ദീ​നും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Tags:    
News Summary - Attempt to set the young woman on fire-man is under arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.