അയ്യപ്പഭക്തരെ കോസ്റ്റ് ഗാര്‍ഡ് പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

ശ്രീ​ക​ണ്ഠ​പു​രം: ശ​ബ​രി​മ​ല ദ​ര്‍ശ​ന​ത്തി​ന് മാ​ല​യി​ട്ട അ​യ്യ​പ്പ​ഭ​ക്ത​രെ കോ​സ്റ്റ് ഗാ​ര്‍ഡ് പ​രീ​ക്ഷ​യെ​ഴു​താ​ന്‍ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് ആ​രോ​പ​ണം. ശ​നി​യാ​ഴ്ച രാ​വി​ലെ ശ്രീ​ക​ണ്ഠ​പു​രം പൊ​ടി​ക്ക​ളം മേ​രി​ഗി​രി സ്‌​കൂ​ളി​ല്‍ പ​രീ​ക്ഷ എ​ഴു​താ​നെ​ത്തി​യ ആ​റ് ഉ​ദ്യോ​ഗാ​ര്‍ഥി​ക​ളെ​യാ​ണ് കോ​സ്റ്റ് ഗാ​ര്‍ഡ് ഓ​ഫി​സ​ര്‍ ത​ട​ഞ്ഞ​ത്. സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ലും മ​റ്റും പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ടെ​ങ്കി​ലും ഓ​ഫി​സ​ര്‍ നി​ല​പാ​ട് മാ​റ്റാ​ന്‍ ത​യാ​റാ​യി​ല്ല​ത്രേ.

സി​ഡാ​ക് ന​ട​ത്തു​ന്ന​താ​ണ് പ​രീ​ക്ഷ. ആ​ചാ​ര​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് മാ​ല​യി​ട്ട​തും ക​റു​പ്പ് വ​സ്ത്രം ധ​രി​ച്ച​തെ​ന്നും പ​റ​ഞ്ഞു​വെ​ങ്കി​ലും പ​രീ​ക്ഷ​ഹാ​ളി​ല്‍ ആ​ഭ​ര​ണം ധ​രി​ച്ചു​വ​രു​ന്ന​ത് ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​ണെ​ന്നാ​യി​രു​ന്നു ഓ​ഫി​സ​റു​ടെ നി​ല​പാ​ട്. ത​ർ​ക്ക​മാ​വു​ന്ന ഘ​ട്ട​മാ​യ​തോ​ടെ സം​ഭ​വ​മ​റി​ഞ്ഞ് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ച​ര്‍ച്ച ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല.

തു​ട​ര്‍ന്ന് ഡ​ല്‍ഹി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ള്‍ ഓ​ഫി​സ​ര്‍ പ​റ​ഞ്ഞ​തി​നെ ന്യാ​യീ​ക​രി​ച്ചു. ഇ​ക്കാ​ര്യം രേ​ഖാ​മൂ​ലം ന​ല്‍ക​ണ​മെ​ന്ന് ആ​റു​പേ​രും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ അ​വ​ര്‍ക്കെ​ല്ലാം പ്ര​ത്യേ​ക​മാ​യി ഇ-​മെ​യി​ൽ വ​ഴി കാ​ര​ണം മ​റു​പ​ടി​യാ​യി അ​യ​ച്ചു​കൊ​ടു​ത്തു. ഇ​നി പ​രീ​ക്ഷ​യെ​ഴു​താ​ൻ മ​റ്റൊ​രു അ​വ​സ​രം ല​ഭി​ക്കു​മോ എ​ന്നാ​രാ​ഞ്ഞെ​ങ്കി​ലും മ​റു​പ​ടി​യൊ​ന്നും ല​ഭി​ച്ചി​ല്ല.

Tags:    
News Summary - Ayyappa devotees were not allowed to write the Coast Guard exam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.