ശ്രീകണ്ഠപുരം: തമ്മിലടിയെ തുടർന്ന് ഭരണം നഷ്ടപ്പെട്ട പയ്യാവൂരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി അണികൾ. വർഷങ്ങളായി കോൺഗ്രസ് ഭരിക്കുന്ന പയ്യാവൂരിൽ ഗ്രൂപ് കളിയെ തുടർന്ന് ഇത്തവണ വൻ പരാജയമാണുണ്ടായത്.22 വർഷത്തിനുശേഷം സി.പി.എം ഭരണം പിടിച്ചപ്പോൾ മണ്ഡലം പ്രസിഡൻറിനെതിരെയും മറ്റും അണികൾ രംഗത്തെത്തി പ്രതിഷേധിക്കുകയായിരുന്നു.
നവ മാധ്യമങ്ങളിലടക്കം പ്രതിഷേധം അലയടിച്ചിരുന്നു. അതിനിടെയാണ് പയ്യാവൂർ മണ്ഡലം കമ്മിറ്റി ഓഫിസായ ഇന്ദിര ഭവനുമുന്നിൽ കരിങ്കൊടി കെട്ടിയത്. ആരാണ് കരിങ്കൊടി കെട്ടിയതെന്ന് കണ്ടെത്താനായില്ല. ചില നേതാക്കൾ ഇടപെട്ടാണ് അഴിച്ചുമാറ്റിയത്.
യു.ഡി.എഫ് പ്രവർത്തകരെ ആക്രമിച്ചു
ഉരുവച്ചാൽ: മെരുവമ്പായിയിൽ യു.ഡി.എഫ് പ്രവർത്തകർക്കുനേരെ വീണ്ടും ആക്രമണം. യൂത്ത് ലീഗ് ശാഖ പ്രസിഡൻറ് അഫ്നാസിനുനേരെ 20ഓളം വരുന്ന എസ്.ഡി.പി.ഐ പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്ന് യു.ഡി.എഫ് പ്രവർത്തകർ ആരോപിച്ചു. അഫ്നാസിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.