ശ്രീകണ്ഠപുരം: കോവിഡ് വാക്സിൻ സ്വീകരിക്കാത്ത യുവതിക്ക് വാക്സിൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ശ്രീകണ്ഠപുരം കാവിൻമൂലയിലെ ചാലരകത്ത് സമീനക്കാണ് കഴിഞ്ഞ 15ന് വാക്സിൻ സ്വീകരിച്ചതായി കാണിച്ചുള്ള സർട്ടിഫിക്കറ്റ് ലഭിച്ചത്.
നേരത്തെ കോവിൻ പോർട്ടലിൽ വാക്സിൻ ലഭിക്കുന്നതിനായി സമീന രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, കുത്തിവെപ്പ് എടുത്തിരുന്നില്ല. അതിനിടെയാണ് 41212165 ബാച്ച് നമ്പറിലുള്ള സർട്ടിഫിക്കറ്റ് സമീനയുടെ ഫോണിലേക്ക് എത്തിയത്.
തനിക്ക് ലഭിക്കേണ്ട വാക്സിൻ മറ്റാർക്കോ നൽകിയതാണെന്നും അശ്രദ്ധമായി പ്രവർത്തിച്ച് ഗുരുതര വീഴ്ച വരുത്തിയവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സമീന ആരോഗ്യ മന്ത്രിക്ക് പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.