ശ്രീകണ്ഠപുരം: ചന്ദ്രയാന്‍ വിക്ഷേപണം വിജയകരമാക്കുന്നതിൻ പങ്കാളിയായ യുവ ശാസ്തജ്ഞൻ മലയോരത്തിന്റെ അഭിമാനമായി. കരുവഞ്ചാൽ വെള്ളാട് ആശാന്‍കവലയിലെ കീമറ്റത്തില്‍ ആശിഷ് ടോമിയാണ് മലമടക്കു മണ്ണിൽനിന്ന് ചരിത്ര ദൗത്യത്തില്‍ പങ്കാളിയായത്.
തിരുവനന്തപുരം വലിയമലയിലെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ എൻജിനീയറാണ് ഈ 27കാരന്. ചന്ദ്രയാന്‍- 3 നെ ബഹിരാകാശത്തിലെത്തിച്ച റോക്കറ്റായ വി.എസ്.എല്‍.വി.എം -3ന്റെ രൂപകല്പനയില് മെക്കാനിക്കല്‍ എൻജിനീയര്‍ എന്ന നിലയില്‍ പ്രധാന പങ്കുവഹിച്ചാണ് ആശിഷ് ചരിത്രനേട്ടത്തിന്റെ ഭാഗമായത്.
നാല് വര്‍ഷമായി ഐ.എസ്.ആര്.ഒയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവരുകയാണ്. ചന്ദ്രയാന്‍ ദൗത്യത്തിലെ ആശിഷിന്റെ പങ്കാളിത്തം ജില്ലക്കും മലയോരത്തിനും ഏറെ അഭിമാനമായി. ആശാന്‍കവലയിലെ കീമറ്റത്തില്‍ ടോമിയുടെയും ഡെയ്സിയുടെയും മകനാണ്. പ്രാഥമിക വിദ്യാഭ്യാസം മുതല്‍ പ്ലസ്ടു വരെ കരുവന്‍ചാല്‍ ലിറ്റല്‍ ഫ്ലവര്‍ സ്കൂളിലാണ് പഠിച്ചത്. സഹോദരങ്ങള്‍: ആദര്‍ശ് (ചെന്നൈ), ജീവമരിയ (എൻജിനീയറിങ് വിദ്യാര്‍ഥിനി, കോതമംഗലം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.