ശ്രീകണ്ഠപുരം: ചെങ്ങളായി പഞ്ചായത്തിലെ ചുഴലി പ്രാഥമികാരോഗ്യ കേന്ദ്രം 'ചികിത്സ തേടുന്നു'. ജീർണാവസ്ഥയിലുള്ള ആശുപത്രി കെട്ടിടത്തിൽ അത്യാവശ്യത്തിനുള്ള സ്ഥല സൗകര്യങ്ങൾ പോലുമില്ല.
ഗ്രാമീണ മേഖലയിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കാലത്തിനൊത്ത് മാറുമ്പോൾ ചുഴലി പി.എച്ച്.സി മാത്രം പഴയപടി തുടരുകയാണ്. പേരിൽ പ്രാഥമികാരോഗ്യ കേന്ദ്രമാണെങ്കിലും റൂറൽ ഡിസ്പൻസറിയുടെ സൗകര്യങ്ങൾ പോലും ഇവിടെ ലഭ്യമല്ലെന്ന് നാട്ടുകാർ പറയുന്നു.
സ്റ്റാഫ് നഴ്സ് തസ്തികയും പ്യൂൺ തസ്തികയും ഇവിടെ അനുവദിച്ചിട്ടില്ല. പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അനുവദിക്കേണ്ട സ്റ്റാഫ് പാറ്റേൺ പ്രകാരം ഡോക്ടർമാരുടെയും മറ്റു പാരാമെഡിക്കൽ സ്റ്റാഫിന്റെയും തസ്തികകൾ പുതുതായി അനുവദിക്കേണ്ടതുണ്ട്. ഇതും ഇവിടെ അനുവദിച്ചിട്ടില്ല.
ഒരു ഡോക്ടറുടെ സേവനം മാത്രം ഉള്ളതിനാൽ ജനങ്ങൾ പ്രയാസപ്പെടുകയാണ്. കുടുംബാരോഗ്യകേന്ദ്രമാക്കി പദവി ഉയർത്തുന്ന ആശുപത്രികളുടെ പട്ടികയിൽ ചുഴലി പി.എച്ച്.സി ഉണ്ടെങ്കിലും തുടർ നടപടികളൊന്നുംഉണ്ടായില്ല. ചുഴലി പി.എച്ച്.സിയെ മലയോരമേഖലയിലെ രോഗികൾക്ക് പ്രയോജനപ്പെടുത്ത രീതിയിൽ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയർത്തണമെന്നും പുതിയ കെട്ടിടം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ചെങ്ങളായി പഞ്ചായത്തംഗം മുസാൻ കുട്ടി തേർലായി മന്ത്രിക്ക് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.