ശ്രീകണ്ഠപുരം: ഏരുവേശ്ശിയിൽ കോൺഗ്രസ് ഗ്രാമ പഞ്ചായത്തംഗം രാജിവെച്ചു. കൊക്കമുള്ള് വാർഡംഗം ബെസ്റ്റിൽ സി. ബാബു എളബ്ലാശേരിയാണ് സ്ഥാനം രാജിവെച്ചത്.
രാജിക്കത്ത് ബുധനാഴ്ച വൈകീട്ടോടെയാണ് സെക്രട്ടറിക്ക് നൽകിയത്. ബെസ്റ്റിെൻറ രാജി വിവരം തെരഞ്ഞെടുപ്പ് കമീഷനും വകുപ്പ് മേധാവികൾക്കും സെക്രട്ടറി സമർപ്പിച്ചു. തുടർച്ചയായി കോൺഗ്രസ് ഭരിക്കുന്ന ഏരുവേശ്ശി പഞ്ചായത്തിൽ ഭരണപക്ഷത്തെ ചിലരുമായുള്ള അഭിപ്രായ ഭിന്നതയാണ് രാജിക്ക് കാരണമായതെന്ന് പറയുന്നു.
വോട്ടർമാർ ക്ഷമിക്കണമെന്നും ഭരണ സമിതിയുമായി യോജിച്ചുപോകാൻ കഴിയാത്തതിനാലും പക്ഷം പിടിച്ചുള്ള രാഷ്ട്രീയം തുടരാൻ മനസ്സാക്ഷി അനുവദിക്കാത്തതിനാലും രാജിവെക്കുന്നുവെന്നാണ് ബെസ്റ്റിൽ ഫേസ്ബുക്ക് പേജിൽ കുറിച്ചത്. രാജിയെ കുറിച്ച് അറിവില്ലെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.