അലക്സ് നഗർ-കാഞ്ഞിലേരി പാലം നിർമാണത്തി​െന്റ ഭാഗമായി

കാഞ്ഞിലേരി-ഉളിക്കൽ റോഡ് ഉയർത്തുന്നു

അലക്സ് നഗർ പാലം നിർമാണം കാഞ്ഞിലേരി ഭാഗത്തെ റോഡ് ഉയർത്തൽ തുടങ്ങി

ശ്രീ​ക​ണ്ഠ​പു​രം: കാ​ഞ്ഞി​ലേ​രി-​അ​ല​ക്‌​സ് ന​ഗ​ര്‍ പാ​ലം നി​ർ​മാ​ണ ഭാ​ഗ​മാ​യി കാ​ഞ്ഞി​ലേ​രി ഭാ​ഗ​ത്തെ റോ​ഡ് ഉ​യ​ർ​ത്ത​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. റോ​ഡ് ഉ​യ​ർ​ത്തി​യ ശേ​ഷം പാ​ലം ഈ ​റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കും. നേ​ര​ത്തേ 62.12 കോ​ടി രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച ക​ണി​യാ​ർ​വ​യ​ൽ-​കാ​ഞ്ഞി​ലേ​രി - ഉ​ളി​ക്ക​ൽ റോ​ഡി​ൽ പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള ഭാ​ഗം ഉ​യ​ർ​ത്താ​തെ താ​ത്കാ​ലി​ക​മാ​യി ടാ​റി​ങ് ന​ട​ത്തു​ക​യാ​ണ് ചെ​യ്തി​രു​ന്ന​ത്. നി​ല​വി​ൽ ഇ​വി​ടെ മ​ണ്ണി​ട്ട് ഉ​യ​ർ​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്.

റോ​ഡ് ഉ​യ​ർ​ത്ത​ൽ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ൽ 12 വ​രെ ക​ണി​യാ​ർ​വ​യ​ൽ-​ഉ​ളി​ക്ക​ൽ റോ​ഡ് വ​ഴി ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ചു. ക​ണി​യാ​ർ​വ​യ​ലി​ൽ​നി​ന്ന് ഉ​ളി​ക്ക​ലി​ലേ​ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ൾ വ​യ​ക്ക​ര​ക്കാ​വ്-​ബ്ലാ​ത്തൂ​ർ വ​ഴി​യോ മൈ​ക്കി​ൾ​ഗി​രി-​ബ്ലാ​ത്തൂ​ർ വ​ഴി​യോ ക​ണ്ട​ക​ശ്ശേ​രി​യി​ൽ എ​ത്ത​ണം. ഉ​ളി​ക്ക​ലി​ൽ​നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ണ്ട​ക​ശ്ശേ​രി​യി​ൽ​നി​ന്ന് ബ്ലാ​ത്തൂ​ർ-​വ​യ​ക്ക​ര​ക്കാ​വ് വ​ഴി ക​ണി​യാ​ർ​വ​യ​ലി​ലും എ​ത്ത​ണം.

പാ​ലം നി​ർ​മാ​ണം  അ​വ​സാ​ന ഘ​ട്ട​ത്തി​ൽ

അ​ല​ക്സ് ന​ഗ​ർ പാ​ലം നി​ർ​മാ​ണം മൂ​ന്ന് മാ​സ​ത്തി​നു​ള്ളി​ൽ പൂ​ർ​ത്തി​യാ​ക്കാ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. നി​ര​വ​ധി പ​രാ​തി​ക​ൾ​ക്കും നി​വേ​ദ​ന​ങ്ങ​ൾ​ക്കും ശേ​ഷ​മാ​ണ് കു​ടി​യേ​റ്റ പ്ര​ദേ​ശ​മാ​യ അ​ല​ക്സ് ന​ഗ​റി​നെ​യും കാ​ഞ്ഞി​ലേ​രി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന കോ​ൺ​ക്രീ​റ്റ് പാ​ലം നി​ർ​മാ​ണം തു​ട​ങ്ങി​യ​ത്. 2017ല്‍ ​പ്ര​വൃ​ത്തി ആ​രം​ഭി​ച്ചെ​ങ്കി​ലും അ​ഞ്ചു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും 50 ശ​ത​മാ​നം പോ​ലും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​രാ​റു​കാ​ര​ന് സാ​ധി​ച്ചി​ല്ല. തു​ട​ർ​ന്ന് ക​രാ​റു​കാ​ര​നെ നീ​ക്കി പാ​ലം നി​ർ​മാ​ണം റീ​ടെ​ൻ​ഡ​ർ ചെ​യ്യു​ക​യാ​യി​രു​ന്നു.

10.10 കോ​ടി രൂ​പ​യാ​ണ് നേ​ര​ത്തേ പാ​ല​ത്തി​ന്റെ നി​ര്‍മാ​ണ​ത്തി​ന് വ​ക​യി​രു​ത്തി​യ​ത്. ഇ​തി​ല്‍ ഐ​ച്ചേ​രി-​അ​ല​ക്‌​സ് ന​ഗ​ര്‍ റോ​ഡ് നി​ര്‍മാ​ണ​വും ഉ​ള്‍പ്പെ​ട്ടി​രു​ന്നു. പു​തി​യ ടെ​ൻ​ഡ​റി​ൽ റോ​ഡ് നി​ര്‍മാ​ണം ഒ​ഴി​വാ​ക്കി 5.84 കോ​ടി രൂ​പ​യാ​ണ് വ​ക​യി​രു​ത്തി​യ​ത്.

റീ​ടെ​ൻ​ഡ​റി​ൽ കെ.​കെ ബി​ല്‍ഡേ​ഴ്സാ​ണ് നി​ർ​മാ​ണ​ച്ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​ത്. 113.75 മീ​റ്റ​ർ നീ​ള​വും 11.05 മീ​റ്റ​ർ വീ​തി​യു​മു​ള്ള പാ​ല​മാ​ണ് നി​ർ​മി​ക്കു​ന്ന​ത്. ഇ​തി​ൽ 1.5 മീ​റ്റ​ർ വീ​തി​യി​ൽ ഇ​രു​വ​ശ​ത്തു​മാ​യി ന​ട​പ്പാ​ത​യും ഒ​രു​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Construction of Alex Nagar bridge has started and the road elevation in Kanjileri side has started

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.