ശ്രീകണ്ഠപുരം: അലക്സ് നഗർ പാലത്തിന്റെ നിർമാണ പ്രവൃത്തി അന്തിമ ഘട്ടത്തിലേക്ക്. പാലം ഉടൻ പൊതുജനങ്ങൾക്കായി സമർപ്പിക്കുവാൻ സാധിക്കുമെന്ന് പാലത്തിന്റെ നിർമാണ പ്രവൃത്തി വിലയിരുത്തിയതിന്ശേഷം സജീവ് ജോസഫ് എം.എൽ.എ. പറഞ്ഞു. പാലം നിർമാണം ഒരുമാസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നും ഉടൻ തുറന്നുകൊടുക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലത്തിന്റെ കൈവരി, ടാറിങ്, മറ്റ് ചുരുക്കം ചില പ്രവൃത്തികളുമാണ് ഇനി ബാക്കിയുള്ളത്. നബാർഡ് ഫണ്ടിൽ നിന്നും 10.1 കോടി ചെലവിട്ടാണ് 126 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലും പാലം നിർമിക്കുന്നത്. പാലം പുരോഗതി വിലയിരുത്താൻ എം.എൽ.എക്കൊപ്പം ശ്രീകണ്ഠപുരം നഗരസഭാധ്യക്ഷ ഡോ. കെ.വി ഫിലോമിന, കൗൺസിലർ ത്രേസ്യാമ്മ മാത്യു, ജ്യോതി, നിതീഷ് ശേഖർ, ഓവർസിയർ രേഷ്മ, സ്കറിയ നെല്ലൻകുഴി എന്നിവരുമുണ്ടായിരുന്നു. നിലവിൽ സമീപത്തുള്ള തൂക്കുപാലമാണ് ഇവിടെത്തെ ജനങ്ങളുടെ ഏക യാത്രാമാർഗം. മിക്ക വർഷങ്ങളിലും അറ്റകുറ്റപണി നടത്തിയാണ് തൂക്കുപാലം സഞ്ചാരയോഗ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.