ശ്രീകണ്ഠപുരം: ഏരുവേശി നെല്ലിക്കുറ്റിയിൽ സർക്കാർ ഫണ്ടുപയോഗിച്ച് ഭിത്തികെട്ടുന്നതിെൻറ മറവിൽ പുഴയും പുറമ്പോക്ക് ഭൂമിയും സ്വകാര്യ വ്യക്തികൾ വ്യാപകമായി കൈയേറി. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തിെൻറ ഫണ്ടുപയോഗിച്ചാണ് നെല്ലിക്കുറ്റിയിൽ പുഴയോര ഭിത്തി നിർമാണം നടക്കുന്നത്. പലയിടത്തും അശാസ്ത്രീയമായി ഭിത്തികെട്ടിയതോടെ പുഴഭാഗവും പുറമ്പോക്ക് സ്ഥലവും സ്വകാര്യ വ്യക്തിയുടെ ഭൂമിയുടെ ഭാഗമാക്കി മാറ്റിയിരിക്കയാണ്.
ഭിത്തിയൊരുക്കുന്നതിെൻറ മറവിൽ പുഴയോരങ്ങളിലുള്ള നിരവധി ഓടകളും മരങ്ങളും അത്യപൂർവങ്ങളായ വിവിധ സസ്യങ്ങളും വൻതോതിൽ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കരാറുകാരെൻറ നേതൃത്വത്തിൽ ചില വ്യക്തികൾ ചേർന്നാണ് പുറമ്പോക്ക് ഭൂമി കൈയേറിയതെന്നും പുഴയെയും മറ്റും ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തി നിർത്തിവെപ്പിച്ച് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നെല്ലിക്കുറ്റിയിലെ പുളിക്കൽ അനീഷ് ജില്ലാ കലക്ടർക്കും ഏരുവേശി പഞ്ചായത്ത് അധികൃതർക്കും ബ്ലോക്ക് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.