ശ്രീകൃഷ്ണപുരം: മുണ്ടൂർ-ചെർപ്പുളശ്ശേരി സംസ്ഥാനപാതയിലെ പുഞ്ചപ്പാടം മേഖലയിൽ അപകടം പതിവ്. റോഡ് നിർമാണത്തിലെ ആശാസ്ത്രീയതയാണ് അപകടങ്ങൾക്ക് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
കുത്തനെയുള്ള ഇറക്കങ്ങളിലുള്ള കൊടും വളവുകളാണ് അപകടങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഞായറാഴ്ച പുലർച്ച കോയമ്പത്തൂരിൽനിന്ന് സിമൻറ് കയറ്റി നിലമ്പൂരിലേക്ക് പോവുകയായിരുന്ന ലോറി അപകടത്തിൽപെട്ടു.
ലോറി പുഞ്ചപ്പാടം മമ്പള്ളി ഉണ്ണിക്കുട്ടെൻറ വീട്ടിലേക്ക് ഇടിച്ചുകയറി ചുമരും മേൽക്കൂരയും തകർത്തു. അകത്ത് ഉറങ്ങുകയായിരുന്ന ഉണ്ണിക്കുട്ടനും കുടുംബവും തലനാരിഴക്കാണ് രക്ഷപ്പെട്ടത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.