ശ്രീകണ്ഠപുരം: ടൗണിലെ ഹോട്ടല്‍ ഉടമയും കോണ്‍ഗ്രസ് നേതാവുമായ മടമ്പം വഞ്ഞിയൂരിലെ എം.വി. കുഞ്ഞികൃഷ്ണന്റെ ആത്മഹത്യക്ക് പണമിടപാടുകാരനെതിരെ കേസ്. കുഞ്ഞികൃഷ്ണന്റെ ഭാര്യ ടി.കെ. രമണി നല്‍കിയ പരാതിയില്‍ കണിയാര്‍വയല്‍ സ്വദേശി കരിമ്പിൽ ചാക്കോക്കെതിരെയാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തത്.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് രാവിലെയാണ് ഹോട്ടലിനകത്ത് കുഞ്ഞികൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് കെട്ടിട ഉടമക്കും പണമിടപാടുകാരനുമെതിരെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നിരുന്നു. ചാക്കോയില്‍ നിന്ന് നാല് ലക്ഷം രൂപ കുഞ്ഞികൃഷ്ണന്‍ പലിശക്ക് വാങ്ങിയിരുന്നുവത്രേ. ഇതിന് 20 സെന്റ് സ്ഥലത്തിന്റെ രേഖയും നല്‍കി.
മാസം 5,000 രൂപ വീതം പലിശയിനത്തില്‍ തിരിച്ചടച്ചിട്ടും വീണ്ടും മുതലിനും പലിശക്കും വേണ്ടി കുഞ്ഞികൃഷ്ണനെ പീഡിപ്പിച്ചുവത്രേ. ഇതേതുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പരാതി. ആത്മഹത്യാപ്രേരണ, അനധികൃത പണമിടപാട് എന്നീ കുറ്റങ്ങളാണ് ചാക്കോക്കെതിരെ ചുമത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.