ശ്രീകണ്ഠപുരം: ചുഴലി വില്ലേജിലെ കൊളത്തൂര്‍, മാവിലംപാറ ഭാഗങ്ങളില്‍ അനധികൃത ചെങ്കല്‍ ഖനനത്തിനെതിരെ നടപടിയുമായി പൊലീസ്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നിര്‍ദേശപ്രകാരം ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശന്, എസ്.ഐ സുബീഷ് മോന്, തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് 20ഒാളം ലോറികളും നിരവധി കല്ലുവെട്ട് യന്ത്രങ്ങളും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലോറികളും യന്ത്രങ്ങളും ജിയോളജി വകുപ്പിന് കൈമാറും.
മൂന്നുമാസം മുമ്പ് തളിപ്പറമ്പ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പരിശോധന നടത്തി നിരവധി വാഹനങ്ങളും മറ്റും പിടികൂടിയിരുന്നു. അതോടെ കുറച്ചുകാലം അനധികൃത ഖനനം നിലച്ചിരുന്നു. എന്നാല്‍, വീണ്ടും ഖനനം സജീവമായതോടെയാണ് പൊലീസ് ഇടപെട്ടത്. സർക്കാർ മിച്ചഭൂമിയും ദേവസ്വം ഭൂമിയും സ്വകാര്യ വ്യക്തികളുടെ ഭൂമിയും ഇവിടെ വ്യാപകമായി കൈയേറിയാണ് ചെങ്കൽ ഖനനം നടക്കുന്നത്. വില്ലേജ് അധികൃതരുടെ ഒത്താശയോടെയാണ് കൈയേറ്റവും ചെങ്കൽ ഖനനവും നടക്കുന്നതെന്ന് ആക്ഷേപമുയർന്നിരുന്നു.ഖനനം തടയണമെന്നാവശ്യപ്പെട്ട് ജനകീയ ആക്ഷൻ കമ്മിറ്റി രംഗത്തുവന്നതിനു പിന്നാലെ വിവിധ സംഘടനകൾ ചുഴലി വില്ലേജ് ഒാഫിസിലേക്ക് മാർച്ചും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.