ശ്രീകണ്ഠപുരം: കോഴിയിറച്ചി വിൽപനക്കട കേന്ദ്രീകരിച്ച് സമാന്തരബാര്‍ നടത്തി എക്സൈസ് പിടിയിലായി ജാമ്യത്തിലിറങ്ങിയ യുവാവ് മദ്യം സഹിതം വീണ്ടും പിടിയിലായി. പയ്യാവൂര്‍ കുന്നത്തൂരിലെ കുഴിഞ്ഞാലില്‍ മനീഷിനെയാണ് (41)പയ്യാവൂര്‍ എസ്.ഐ കെ. ഷറഫുദ്ദീൻ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീട്ടില്‍നിന്ന് 16 ലിറ്റര്‍ വിദേശ മദ്യവും ആറ് കുപ്പി ബിയറും ബുധനാഴ്ച പിടിച്ചെടുത്തു.
കുന്നത്തൂര്‍പാടി ഉത്സവം നടക്കുന്നതിനിടെ 2023 ഡിസംബര്‍ 18ന് രാത്രി ഈയാളുടെ കോഴിക്കടയില്‍നിന്ന് വന്‍ തോതില്‍ മദ്യവും പണവും എക്സൈസ് സംഘം പിടികൂടിയിരുന്നു. ഈ കേസില്‍ ഹൈകോടതിയില്‍നിന്ന് ജാമ്യം നേടി പുറത്തിറങ്ങിയതോടെ വീണ്ടും മദ്യവില്പന നടത്തുകയായിരുന്നു.
രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച രാത്രി വീട് വളഞ്ഞ് പരിശോധിച്ചപ്പോള്‍ മുകൾനിലയുടെ പിന്‍വശത്തെ വരാന്തയില്‍ പാകിയ ഷീറ്റില്‍ മഴവെള്ളം ഒഴുകിപ്പോകാനുണ്ടാക്കിയ പാത്തിയില്‍ മദ്യക്കുപ്പികള്‍ അടുക്കിവച്ചനിലയില് കണ്ടെത്തുകയായിരുന്നു. പറമ്പിലെ തെങ്ങിന്‍ചുവട്ടില്‍ ഒളിപ്പിച്ചുവെച്ച മദ്യവും പിടിച്ചെടുത്തു. 2017 ഡിസംബര്‍ 18ന് കുന്നത്തൂര്‍പാടി ഉത്സവം നടക്കുന്ന വേളയിലും മദ്യം വിൽക്കവെ എക്സൈസ് സംഘം മനീഷിനെ പിടികൂടിയിരുന്നു.
അന്ന് ഇയാളുടെ കൂട്ടാളികളായ ചിലര്‍ ഓടിയെത്തി എക്സൈസ് സംഘത്തെ ആക്രമിക്കുകയും മനീഷിനെ മോചിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പയ്യാവൂർ, കുന്നത്തൂർ മേഖലയിൽ വൻതോതിൽ മദ്യം വിൽക്കുന്നയാളാണ് മനീഷെന്ന് പൊലീസ് പറഞ്ഞു.
പയ്യാവൂർ എസ്.ഐമാരായ സതീശന്, മോഹന്‍ദാസ്, എ.എസ്.ഐമാരായ എം.ആര്. രാജീവ്, പി.പി. വാസന്തി, സീനിയര്‍ സി.പി.ഒ അനില്‍കുമാര്‍, സി.പി.ഒ ഷനീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.