ഫോ​ട്ടോ: ദിലീപ്​ പുരക്കൽ

ഇൗവർഷം ഒാൺലൈൻ ഓണാഘോഷം

ശ്രീ​ക​ണ്ഠ​പു​രം: കോ​വി​ഡി​നെ തു​ട​ർ​ന്ന് ഇ​ത്ത​വ​ണ ഓ​ണാ​ഘോ​ഷ​വും ഓ​ൺ​ലൈ​നി​ൽ. ക്ലാ​സു​ക​ളും ക​ച്ച​വ​ട​വും വ​രെ ഓ​ൺ​ലൈ​നി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഓ​ണ​സ​ദ്യ​യും ഓ​ണ​ക്കോ​ടി​യും തു​ട​ങ്ങി ഓ​ണാ​ഘോ​ഷം വ​രെ ഓ​ൺ​ലൈ​നാ​യ​ത്. ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഓ​ൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​ത്.

ജി​ല്ല ലൈ​ബ്ര​റി കൗ​ൺ​സി​ലി‍െൻറ നേ​തൃ​ത്വ​ത്തി​ലാ​ണ് വാ​യ​ന​ശാ​ല​ക​ൾ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ ഉ​ൾ​ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം ചി​ല ക്ല​ബു​ക​ളും സ്വാ​ശ്ര​യ സം​ഘ​ങ്ങ​ളും ചെ​റി​യ​തോ​തി​ൽ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ന്നു​ണ്ട്. ഓ​ൺ​ലൈ​ൻ മ​ത്സ​ര​മാ​യ​തി​നാ​ൽ വ​ൻ​കി​ട മ​ത്സ​ര​ങ്ങ​ൾ പ​ല​തും ഔ​ട്ടാ​യി.

തീ​റ്റ മ​ത്സ​ര​വും വ​ടം​വ​ലി​യും ഓ​ണ​ത്ത​ല്ലും സു​ന്ദ​രി​ക്ക് പൊ​ട്ടു​കു​ത്ത​ലും ക​സേ​ര​ക​ളി​യും ബ​ലൂ​ൺ പൊ​ട്ടി​ക്ക​ലും മി​ഠാ​യി പെ​റു​ക്ക​ലും കു​പ്പി​യി​ൽ വെ​ള്ളം നി​റ​ക്ക​ലും ഉ​റി​യ​ടി​യു​മെ​ല്ലാം ഓ​ണാ​ഘോ​ഷ​ത്തി​ലെ പ്ര​ധാ​ന ഇ​ന​ങ്ങ​ളാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത്ത​വ​ണ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളാ​യ​തി​നാ​ൽ ഇ​വ​യെ​ല്ലാം ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി മ​ത്സ​ര​ക്ക​ള​ത്തി​ന് പു​റ​ത്താ​യി.

പ​ക​രം ഇ​ത്ത​വ​ണ കോ​വി​ഡ് കാ​ല അ​നു​ഭ​വ കു​റി​പ്പ് ത​യാ​റാ​ക്ക​ൽ, ശ്രീ​നാ​രാ​യ​ണ ഗു​രു സ​ന്ദേ​ശം എ​ന്ന വി​ഷ​യ​ത്തി​ൽ പ്ര​സം​ഗ മ​ത്സ​രം, ആം​ഗ്യ​പ്പാ​ട്ട്, നാ​ടോ​ടി നൃ​ത്തം, നാ​ട​ൻ​പാ​ട്ട്, ക​വി​താ​ലാ​പ​നം, സി​നി​മാ​ഗാ​നം, പൂ​ക്ക​ള​മ​ത്സ​രം എ​ന്നി​വ മാ​ത്ര​മാ​ണ് ഓ​ൺ​ലൈ​ൻ ഓ​ണ പ​രി​പാ​ടി​ക​ളി​ലു​ള്ള​ത്. ചി​ല മ​ത്സ​ര​ങ്ങ​ൾ​ക്ക് സ​മ​യ​ദൈ​ർ​ഘ്യ​വും നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്.

വീ​ടു​ക​ളി​ൽ പൂ​ക്ക​ള​മൊ​രു​ക്കി കു​ടും​ബാം​ഗ​ങ്ങ​ൾ ചു​റ്റു​മി​രി​ക്കു​ന്ന ഫോ​ട്ടോ​യാ​ണ് മ​ത്സ​ര​ത്തി​ന് അ​യ​ക്കേ​ണ്ട​ത്. ഓ​ഫ​ർ പെ​രു​മ​ഴ​യി​ൽ ഓ​ൺ​ലൈ​ൻ​വ​ഴി ആ​വ​ശ്യ​ക്കാ​ർ​ക്ക് ഓ​ണ​സ​ദ്യ​യും കോ​ടി വ​സ്ത്ര​വും വ​രെ വീ​ട്ടി​ലെ​ത്തി​ക്കാ​ൻ ആ​ളു​ക​ളു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ​യാ​ണ് ഇ​ത്ത​വ​ണ ഓ​ണം. വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ലെ​ങ്കി​ലും നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ എ​ല്ലാം മ​റ​ന്ന് ഉ​ത്രാ​ട​ദി​ന​ത്തി​ലും ഓ​ണ​നാ​ളി​ലും ജ​ന​ങ്ങ​ൾ ഒ​ത്തു​ചേ​ർ​ന്ന് ആ​ഘോ​ഷി​ച്ചി​രു​ന്ന നാ​ട​ൻ ക​ളി​ക​ളാ​ണ് ഇ​ത്ത​വ​ണ കോ​വി​ഡ് ഇ​ല്ലാ​താ​ക്കി​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.