ശ്രീകണ്ഠപുരം: ‘ഹലോ ഞാൻ ഉമ്മൻ ചാണ്ടി. ആൽബം കിട്ടിയിട്ടുണ്ട്. വിപിനെവിടെ?’... ഇത് ശ്രീകണ്ഠപുരം നിടിയേങ്ങയിലെ പി.വി. കുഞ്ഞപ്പ നായരുടെ വീട്ടിലെ ഫോണിലെത്തിയ മകനെ അന്വേഷിച്ചുള്ള വിളിയാണ്. ഫോണെടുത്ത അമ്മ ഒന്ന് ഞെട്ടിയെങ്കിലും ആളെ തിരിച്ചറിഞ്ഞതോടെ ഭവ്യതയോടെ മകൻ സ്ഥലത്തില്ലെന്ന് മറുപടി നൽകി.
ഉമ്മൻ ചാണ്ടിയെ അടുത്തറിഞ്ഞ വിപിൻ 2011 മുതൽ അദ്ദേഹത്തിന്റെ പിന്നാലെ സഞ്ചരിക്കുകയായിരുന്നു. ജനകീയനായ മുഖ്യമന്ത്രിയെയും രാഷ്ട്രീയ നേതാവിനെയും തിരിച്ചറിഞ്ഞതിനാൽ അദ്ദേഹത്തിന്റെ ഓരോ ദിവസത്തെയും പ്രവർത്തനങ്ങളെ വീക്ഷിക്കാൻ തുടങ്ങി. സാധാരണ ജനങ്ങൾക്ക് ഒരു മുഖ്യമന്ത്രിയിലേക്ക് നേരിട്ടെത്തിച്ചേരാൻ സാധിക്കുമെന്ന് കാണിച്ചുകൊടുക്കുകയെന്ന ലക്ഷ്യത്തോടെ ഫോട്ടോകൾ ശേഖരിച്ച് ആൽബം തയാറാക്കിയ വിപിൻ പിന്നീടത് അദ്ദേഹത്തിന് കൈമാറി.
600ലധികം വരുന്ന അദ്ദേഹത്തിന്റെ ഫോട്ടോകൾ ഉൾക്കൊള്ളിച്ചുള്ള ആൽബം കണ്ണൂർ ഗെസ്റ്റ് ഹൗസിൽ വെച്ച് വിപിൻ നേരിട്ട് കൈമാറുകയായിരുന്നു. വീട്ടിലെത്തി വിളിക്കാമെന്ന വാക്കുപാലിച്ച ഉമ്മൻ ചാണ്ടിയുടെ സ്മരണ വിപിനും കുടുംബവും ആദരവോടെ ഓർത്തെടുക്കുന്നു. ഒടുവിൽ കഴിഞ്ഞ മേയ് മാസം ബംഗളൂരു ഹോസ്പിറ്റലിൽ കിടക്കുമ്പോൾ അദ്ദേഹത്തെ കാണാനുള്ള അനുവാദം മകനായ ചാണ്ടി ഉമ്മൻ നൽകിയതോടെ രണ്ടു ദിവസം അവിടെ പോയി താമസിച്ചു. പക്ഷേ, അസുഖം കൂടിയതിനാൽ കാണാൻ സാധിച്ചില്ലെന്നും വിപിൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.