പൊലീസ് സ്‌റ്റേഷൻ മാർച്ച്: വെൽഫെയർ പാർട്ടി പ്രവർത്തകർക്കെതിരെ കേസ്

ശ്രീ​ക​ണ്ഠ​പു​രം: സം​ഘ്​​പ​രി​വാ​ർ വി​രു​ദ്ധ പോ​സ്റ്റു​ക​ളി​ടു​ന്ന​വ​രെ​യും സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ക്കു​ന്ന​വ​രെ​യും പൊ​ലീ​സ് കേ​സി​ൽ കു​ടു​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ന​ട​ത്തി​യ പൊ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് 32 പേ​ർ​ക്കെ​തി​രെ കേ​സ്.

വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി ജി​ല്ല പ്ര​സി​ഡ​ന്‍റ്​ സാ​ദി​ഖ് ഉ​ളി​യി​ൽ, ജ​ന. സെ​ക്ര​ട്ട​റി പ​ള്ളി​പ്രം പ്ര​സ​ന്ന​ൻ, സെ​ക്ര​ട്ട​റി സി.​കെ. മു​ന​വ്വി​ർ, മ​ണ്ഡ​ലം സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ പു​ള്ളി​മാ​ൻ​കു​ന്ന്, പ്ര​സി​ഡ​ന്‍റ്​ മൂ​സാ​ൻ ഹാ​ജി ന​ടു​വി​ൽ, ഖ​ലീ​ൽ ന​ടു​വി​ൽ, അ​ബ്ദു​റ​ഷീ​ദ് ശ്രീ​ക​ണ്ഠ​പു​രം, മ​റ്റ് ക​ണ്ടാ​ല​റി​യാ​വു​ന്ന 25 പേ​ർ എ​ന്നി​ങ്ങ​നെ 32 പേ​ർ​ക്കെ​തി​രെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​നു​മ​തി​യി​ല്ലാ​തെ സം​ഘം​ചേ​ർ​ന്ന്​ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്ക്​ വി​രു​ദ്ധ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ മാ​ർ​ച്ച് ന​ട​ത്തി​യെ​ന്നാ​ണ് കേ​സ്. 

Tags:    
News Summary - Police Station March: Case against Welfare Party activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.