ശ്രീകണ്ഠപുരം: നടുവിലില്‍ വീട് വാടകക്കെടുത്ത് വന്‍തോതില്‍ നിരോധിത പുകയില ഉല്പന്നങ്ങള് വില്പന നടത്തിയ വ്യാപാരിയെ കുടിയാന്മല സി.ഐ മെല്ബിന് ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു.
നടുവില്‍ - ശ്രീകണ്ഠപുരം റോഡരികിൽ ഗ്രാന്റ് ബേക്കറി നടത്തുന്ന പയ്യാവൂര്‍ സ്വദേശി തൊട്ടിപ്പറമ്പില്‍ മജീദ് (47)ആണ് പിടിയിലായത്. ആവശ്യക്കാരാണെന്ന വ്യാജേന വേഷം മാറി എത്തിയാണ് പൊലീസ് മജീദിനെ പിടികൂടിയത്.
നടുവിൽ മണ്ഡളം ചുള്ളിപ്പള്ളത്ത് വീട് വാടകക്കെടുത്ത് ഇയാള്‍ വന്‍തോതില്‍ പാന്‍മസാലകള്‍ വില്‍ക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്നു മജീദ്. ബേക്കറിയില്‍ പാന്മസാലക്ക് ആവശ്യക്കാരെത്തുമ്പോള്‍ വീട്ടില്‍ ചെന്ന് എടുത്തുകൊടുക്കുകയായിരുന്നു പതിവ്.
വേഷം മാറിയെത്തിയ പൊലീസ് കൂടുതൽ പാൻമസാലകൾ വേണമെന്ന് മജീദിനോട് പറഞ്ഞു. തുടര്‍ന്ന് വാടക വീട്ടിലെത്തി പാന്‍മസാല എടുത്തുനല്കാന് ശ്രമിക്കുമ്പോഴാണ് പിടികൂടിയത്. 2652 പാക്കറ്റ് പാന്‍മസാല വാടക മുറിയില്‍ നിന്നും പിടിച്ചെടുത്തു.
എസ്.ഐമാരായ വിജില്‍ദാസ്, പ്രദീപന്, സീനിയര്‍ സി.പി.ഒമാരായ എസ്. ഇബ്രാഹിം, സജിമോന്‍, സിദ്ധാർഥന്, സി.പി.ഒമാരായ സുഭാഷ്, അബ്ദുൽ സലീം എന്നിവരും മജീദിനെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.