ശ്രീകണ്ഠപുരം: 48 വർഷങ്ങൾക്ക് ശേഷം സ്കൂൾ മുറ്റത്ത് ഒത്തുചേർന്ന് അനുഭവങ്ങൾ പങ്കുവെച്ച് ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 1974 എസ്.എസ്.എൽ.സി ബാച്ച് വിദ്യാർഥികൾ. മെമ്മറീസ് 74 എന്ന പേരിലാണ് ഒത്തുകൂടൽ സംഘടിപ്പിച്ചത്. 175 പൂർവവിദ്യാർഥികളും അന്നത്തെ 13 അധ്യാപകരും സംഗമത്തിന് എത്തിയിരുന്നു.
പയ്യന്നൂർ മലയാളഭാഷ പാഠശാല ഡയറക്ടർ ടി.പി. ഭാസ്കര പൊതുവാൾ ഉദ്ഘാടനം ചെയ്തു. ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കൻഡറി പ്രധാനാധ്യാപകൻ പി.പി. സണ്ണി അധ്യക്ഷത വഹിച്ചു. അനുഭവങ്ങൾ പങ്കുവെക്കൽ, അധ്യാപകരെ ആദരിക്കൽ, മറുപടിപ്രസംഗം എന്നിവ നടത്തി. ഓണാഘോഷ പരിപാടികളുടെ സമ്മാനദാനം ടി.വി.ഒ കുഞ്ഞികൃഷ്ണൻ നിർവഹിച്ചു. ഡോ. കെ.കെ. വിജയൻ, ഡോ. കെ.വി. ബാലൻ, ജോയ് കെ. ജോസഫ്, കെ. രമാദേവി എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ നിടിയേങ്ങ സ്വാഗതവും ടി.പി. നാരായണൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.