ശ്രീകണ്ഠപുരം കോളജിൽ വിദ്യാർഥികൾ ഏറ്റുമുട്ടി; മർദനമേറ്റയാളും മർദിച്ചവരും എസ്.എഫ്.ഐ പ്രവർത്തകർ

ശ്രീകണ്ഠപുരം: ജൂനിയര്‍-സീനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ശ്രീകണ്ഠപുരം എസ്.ഇ.എസ് കോളജില്‍ ഏറ്റുമുട്ടല്‍ തുടരുന്നു. തിങ്കളാഴ്ചയുണ്ടായ കൈയാങ്കളിയിൽ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി ജ്യോതിലാലിന് (21) മര്‍ദനമേറ്റു.

ഇയാളെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജ്യോതിലാലിനെ മര്‍ദിച്ചതിന് ബിരുദ വിദ്യാര്‍ഥികളായ അനഘ്, അക്ഷയ്, ചേതസ്, നീരജ്, വിഷ്ണു, അശ്വിന്‍ എന്നിവര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തു. മര്‍ദനമേറ്റയാളും മര്‍ദിച്ചവരും എസ്.എഫ്.ഐ പ്രവര്‍ത്തകരാണ്.

ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ഥികള്‍ ഉപദ്രവിച്ചുവെന്നതിനെ ചൊല്ലിയാണ് കഴിഞ്ഞയാഴ്ച കോളജിൽ സംഘര്‍ഷം ഉടലെടുത്തത്. നേരത്തെ നടന്ന സംഘര്‍ഷത്തില്‍ അനഘിന് പരിക്കേറ്റിരുന്നു.

ഈ സംഭവത്തില്‍ ജ്യോതിലാല്‍, ഷാരോണ്‍, അര്‍ജുന്‍, രാഹുല്‍ എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. അനഘിനെ മര്‍ദിച്ചതിന് തിരിച്ചടിയായാണ് ജ്യോതിലാലിനെ മര്‍ദിച്ചതത്രെ. പലതവണ പൊലീസ് താക്കീത് നൽകിയിട്ടും അത് മുഖവിലക്കെടുക്കാത്തതിനാലാണ് കേസെടുത്തത്.

Tags:    
News Summary - Students clash at SES College Sreekandapuram; victim and attackers are SFI activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.