ശ്രീകണ്ഠപുരം: ഭൂമി ൈകയേറി റോഡ് നിർമിച്ചതുമായി ബന്ധപ്പെട്ട് കോണ്ഗ്രസുകാരെൻറ പരാതിയില്‍ പഞ്ചായത്ത് മെംബറടക്കം എട്ട് കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്. പയ്യാവൂര്‍ ചന്ദനക്കാംപാറയിലാണ് സംഭവം. ചന്ദനക്കാംപാറയിലെ പാമ്പാറയില്‍ സണ്ണിയാണ് പരാതി നല്‍കിയത്. പയ്യാവൂര്‍ പഞ്ചായത്തംഗം സിന്ധു ബെന്നി കണിയാരശ്ശേരി, കോണ്‍ഗ്രസ് ഭാരവാഹികളായ മതുവൻമലയിലെ മുതുകുന്നേല്‍ ജോസ്, പാറയില്‍ സിബി, തടത്തില്‍ റോയി, കുന്നത്താഴത്ത് മനോജ്, വരിക്കമ്മാക്കല് ആൻറണി, ടോമി, വെട്ടത്തില്‍ റോയി എന്നിവര്‍ക്കെതിരെയാണ് പയ്യാവൂര്‍ പൊലീസ് കേസെടുത്തത്.
സണ്ണിയുടെ ബന്ധുവിെൻറ ഭൂമി ൈകയേറി റോഡ് വെട്ടിയെന്നാണ് കേസ്. ഇതുസംബന്ധിച്ച് നിരവധി തവണ പൊലീസ് സ്റ്റേഷനില്‍ ചര്‍ച്ച നടന്നിരുന്നു. പരാതിക്കാരനും പ്രതികളും കോണ്‍ഗ്രസുകാരായതിനാല്‍ നേതാക്കളും ഇടപെട്ടിരുന്നു. എന്നാല്‍, പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് പയ്യാവൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതോടെ പയ്യാവൂര്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായി. നേരത്തെ റോഡ് ടാറിങ്ങിന് മുന്നോടിയായി വീതികൂട്ടാന്‍ നാട്ടുകാര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചിരുന്നുവത്രെ. ഇതിെൻറ ഭാഗമായി പരാതിക്കാരെൻറ അമേരിക്കയിലുള്ള സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു.
സ്ഥലം വിട്ടുനല്‍കാന്‍ അദ്ദേഹം സമ്മതിച്ചതിെൻറ അടിസ്ഥാനത്തിലാണ് റോഡ് നിർമിച്ചതെന്നും ൈകയേറ്റം നടത്തിയിട്ടില്ലെന്നുമാണ് കേസിലുൾപ്പെട്ടവരും നാട്ടുകാരും പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.