ശ്രീകണ്ഠപുരം: മധ്യവയസ്കനെ കാണാതായ സംഭവത്തിൽ പുഴയിൽ തിരച്ചിൽ തുടങ്ങി. കാവുമ്പായിയിലെ വയറിങ് തൊഴിലാളി പുല്ലാഞ്ഞിയോട്ട് ഗിരീഷ് കുമാറിന് (53) വേണ്ടിയാണ് പൊലീസും അഗ്നിരക്ഷാസേനയും തിരച്ചിൽ തുടങ്ങിയത്. പുഴയുടെ ശ്രീകണ്ഠപുരം, ചെങ്ങളായി ഭാഗങ്ങളിലാണ് ശനിയാഴ്ച തിരച്ചിൽ നടത്തിയത്. ചെങ്ങളായി ഭാഗം വരെ തിരഞ്ഞെങ്കിലും കനത്ത മഴയുള്ളതിനാൽ കണ്ടെത്താനായില്ല. വൈകീട്ടോടെ തിരച്ചിൽ നിർത്തി.
വെള്ളിയാഴ്ച വൈകീട്ട് ശ്രീകണ്ഠപുരം കോട്ടൂർ പാലത്തിൽനിന്ന് ഒരാൾ പുഴയിലേക്ക് ചാടിയതായി വ്യാപക പ്രചാരണമുണ്ടായിരുന്നു. തുടർന്ന് പൊലീസും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും ഇത് കണ്ടുവെന്ന് പറഞ്ഞയാൾ സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. ഇതോടെ ഇത് വ്യാജ പ്രചാരണമാണെന്നാണ് കരുതിയത്. എന്നാൽ, ശനിയാഴ്ച രാവിലെയാണ് ശ്രീകണ്ഠപുരം ടൗണിലെത്തിയ ഗിരീഷ് കുമാറിനെ കാണാനില്ലെന്ന് പറഞ്ഞ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്. ഇതോടെ കേസെടുത്ത പൊലീസ് പുഴയിൽ ചാടിയെന്ന അഭ്യൂഹത്തിെൻറ അടിസ്ഥാനത്തിൽ അന്വേഷണം തുടങ്ങുകയായിരുന്നു. ഞായറാഴ്ചയും തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.