കുടിയാന്മല ചപ്പാത്തിൽ മഴവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ റോഡ്. സമീപത്ത് പുതുതായി നിർമിക്കുന്ന പാലവും കാണാം

കനത്ത മഴയെ തുടർന്ന്​ റോഡ് ഒലിച്ചുപോയി

ശ്രീ​ക​ണ്ഠ​പു​രം: ക​ന​ത്ത മ​ഴ​യി​ൽ കു​ടി​യാ​ന്മ​ല​യി​ൽ റോ​ഡ് ഒ​ലി​ച്ചു​പോ​യി ഗ​താ​ഗ​തം മു​ട​ങ്ങി. പു​ലി​ക്കു​രു​മ്പ - കു​ടി​യാ​ന്മ​ല റോ​ഡി​ൽ ച​പ്പാ​ത്ത് പ്ര​ദേ​ശ​ത്തെ റോ​ഡാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. ഇ​വി​ടെ തോ​ടി​നു കു​റു​കെ റോ​ഡി​ന്‍റെ ഇ​രു​ഭാ​ഗ​ത്തെ​യും ബ​ന്ധി​പ്പി​ച്ച് പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്നു​ണ്ട്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി നി​ർ​മി​ച്ച സ​മാ​ന്ത​ര റോ​ഡാ​ണ് ശ​നി​യാ​ഴ്ച വൈ​കീ​ട്ടോ​ടെ മ​ഴ​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ​ത്.

ഇ​തോ​ടെ കു​ടി​യാ​ന്മ​ല​യി​ൽ നി​ന്നും ത​ളി​പ്പ​റ​മ്പ് ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന വാ​ഹ​ന​ങ്ങ​ൾ കൊ​ക്ക​മു​ള്ളി​ൽ നി​ന്നും ചെ​മ്പേ​രി വ​ഴി തി​രി​ച്ചു​വി​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ളും ചെ​മ്പേ​രി വ​ഴി​യാ​ണ് കു​ടി​യാ​ന്മ​ല ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​ത്.

Tags:    
News Summary - The road was washed away due to heavy rain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.