ശ്രീകണ്ഠപുരം: ഭാര്യയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെയും വധശ്രമക്കേസിലെയും പ്രതികളായി മുങ്ങിനടന്ന യുവാക്കളെ ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റുചെയ്തു. സി.ഐ ഇ.പി. സുരേശന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് മൈസൂരു, പഴനി എന്നിവിടങ്ങളിൽനിന്നാണ് രണ്ടുപേരെയും പിടികൂടിയത്.
ചുഴലിയില്‍ 2013 മേയ് അഞ്ചിന് ഷട്ടില്‍ കോര്‍ട്ടിലെ ട്യൂബ്ലൈറ്റ് പൊട്ടിച്ചതിനെതിരെ പൊലീസില്‍ പരാതി നല്കിയ ആളെ കത്തികൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ പ്രതിയായ ചുഴലി ചാലുവയലിലെ ചേണിച്ചേരി ഗിരീഷിനെയാണ് (42) മൈസൂരുവിൽനിന്ന് പിടികൂടിയത്. ഇയാൾ ഇവിടെ ഹോട്ടൽ തൊഴിലാളിയാണ്. 2016ലാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. തമിഴ്നാട് പഴനി പുലിയംപേട്ട് സ്വദേശിയും ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍ താമസക്കാരനുമായ മോഹനനെയാണ് (45) പഴനിയില്‍ പിടികൂടിയത്. 2008 ഡിസംബര്‍ 13ന് ഭാര്യയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ച കേസിലെ പ്രതിയാണിയാള്‍. നടുവില്‍ വിളക്കന്നൂരിൽ താമസക്കാരിയായ യുവതിയെയാണ് മോഹനന് വിവാഹം ചെയ്തത്. ഒളിവില്‍ പോയ ഇയാളെ 2012ലാണ് കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.
കണ്ണൂര്‍ സിറ്റി, ഗൂഡല്ലൂര്‍, പഴനി എന്നിവിടങ്ങളിലായി ഒളിച്ചുതാമസിച്ചുവരുകയായിരുന്നു. ശ്രീകണ്ഠപുരം പ്രിന്‍സിപ്പല്‍ എസ്.ഐ സുബീഷ്മോന്‍, എ.എസ്.ഐ എ. പ്രേമരാജന്‍, സി.പി.ഒ കെ. ശിവപ്രസാദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും തളിപ്പറമ്പ് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.