ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന് പരിധിയില്‍നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ പൊലീസിന്റെ ഇടപെടലില്‍ വയനാട്ടില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് 17 വയസ്സുള്ള പെണ്‍കുട്ടികളെ കാണാതായത്. ഒരു കുട്ടി മറ്റൊരു കുട്ടിയുടെ വീട്ടിലെത്തുകയും രണ്ടുപേരും ചേര്‍ന്ന് വീട്ടുകാരോട് പറയാതെ യുവാക്കള്‍ക്കൊപ്പം ബൈക്കില്‍ പോവുകയുമായിരുന്നു.
രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ശ്രീകണ്ഠപുരം എസ്.എച്ച്.ഒ രാജേഷ് മാരാംഗലത്ത്, എസ്.ഐ എ.വി. ചന്ദ്രന് എന്നിവര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. അതിനിടെ വയനാട് തലപ്പുഴയില്‍ ഇവരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തലപ്പുഴ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന് അവര്‍ പെണ്‍കുട്ടികളെയും യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരം പൊലീസ് കൂട്ടിക്കൊണ്ടുവന്ന് ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നൽകി. കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.
തളിപ്പറമ്പിനടുത്ത രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടികള്‍പോയത്. അവധിക്കാലത്തും കുട്ടികൾ ഇത്തരത്തിൽ കെണിയിൽപെട്ട് പുറത്തിറങ്ങുന്നത് മൊബൈൽ ഫോൺ ഉപയോഗത്തിലൂടെയാണെന്നും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.