അരുണ്‍ കുമാര്‍

വിമാനത്താവളത്തില്‍ ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പ്; ഒരാള്‍ അറസ്​റ്റില്‍

വടകര: ജോലി വാഗ്ദാനംചെയ്ത് തട്ടിപ്പുനടത്തിയ കേസില്‍ ഒരാള്‍ അറസ്​റ്റില്‍. കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ അഴിയൂര്‍ കല്ലാമല സ്വദേശി പൊന്നന്‍കണ്ടി അരുണ്‍കുമാറിനെയാണ് (54) ചോമ്പാല പൊലീസ് അറസ്​റ്റ്​ ചെയ്തത്.

കൊടുവള്ളി സ്വദേശി ഹുസ്നി മുബാറക്കി​ൻെറ പരാതിയിൽ ചോമ്പാല ഇന്‍സ്പെക്ടര്‍ ടി.പി. സുമേഷി​ൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അറസ്​റ്റ്​ ചെയ്തത്. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലുള്ള നിരവധി പേരെ ഈ സംഘം കബളിപ്പിച്ചിട്ടുണ്ടെന്നാണ് പൊലീസിന്​ ലഭിച്ച വിവരം.

തലശ്ശേരി സ്​റ്റേഷനില്‍ ഇവർക്കെതിരെ രണ്ട് കേസുകള്‍ രജിസ്​റ്റര്‍ ചെയ്തിട്ടുണ്ട്. ചോമ്പാലയിലും രണ്ട്​ കേസുകളുണ്ട്​. തലശ്ശേരി സ്വദേശിയായ മറ്റൊരു പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.