നാ​യു​ടെ ക​ടി​യേ​റ്റ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​വ​രെ

എം. ​വി​ജി​ൻ എം.​എ​ൽ.​എ സ​ന്ദ​ർ​ശി​ക്കു​ന്നു

നായ് പേടിയിൽ നാട്, മാലിന്യക്കൂമ്പാരമായി നഗരങ്ങൾ

പയ്യന്നൂർ: രാത്രികാലത്തെ പയ്യന്നൂർ നഗരകാഴ്ചകൾ ശുചിത്വ കേരളത്തിന് അപമാനമാണ്. വിവിധയിടങ്ങളിൽ കൂട്ടിയിട്ട മാലിന്യവും അവ കടിച്ചുവലിച്ച് റോഡിലെല്ലാം ചിതറുന്ന തെരുവുനായ്ക്കളുമെല്ലാം സ്ഥിരംകാഴ്ചകളാണ്. വാഹനങ്ങളിലെത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ജനം മാലിന്യം വലിച്ചെറിയുന്നത്.

മാലിന്യം തള്ളുന്നവർക്ക് മുന്നറിയിപ്പായി, നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന ബോർഡുകൾ പലസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം നോക്കുകുത്തികളായി.

രാത്രിയിലെ മാലിന്യം തള്ളൽ തടയാൻ നടപടിയില്ല. ചിലപ്പോൾ മാത്രമാണ് ഉദ്യോഗസ്ഥർ രാത്രി നിരീക്ഷണത്തിന് ഇറങ്ങുന്നത്. ഇതിനടുത്ത ദിവസങ്ങളിൽ മാലിന്യം തള്ളുന്നത്‌ കുറയുമെങ്കിലും വീണ്ടും രാത്രികാലങ്ങളിൽ ഇവ റോഡിൽ നിറയും.

മാലിന്യം തള്ളുന്നത്‌ വർധിച്ചതോടെയാണ് പയ്യന്നൂർ നഗരത്തിലെ തെരുവുനായ്ശല്യം രൂക്ഷമായതെന്ന് നാട്ടുകാർ പറഞ്ഞു. ഇതോടെ വ്യാഴാഴ്ച രാവിലെ നടന്ന നായ് വിളയാട്ടം ആവർത്തിക്കുമെന്ന ഭീതിയിലാണ് നാട്. ഭക്ഷണാവശിഷ്ടങ്ങൾക്കായി കടിപിടികൂടുന്ന തെരുവുനായ്ക്കൾ രാത്രികാലങ്ങളിലെ വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു.

നഗരത്തിലെ മാലിന്യം തള്ളൽ കേന്ദ്രങ്ങൾ മാലിന്യമുക്തമാക്കി പൂന്തോട്ടമാക്കുന്ന പ്രവർത്തനങ്ങൾ നഗരസഭ നടത്തിയെങ്കിലും നട്ട ഒരുചെടി പോലും മുളച്ചിട്ടില്ല. സംസ്ഥാനത്തെ വിവിധ നഗരസഭകളിൽ സ്ഥിരം മാലിന്യം തള്ളുന്ന കേന്ദ്രങ്ങളിൽ ഇവ അലക്ഷ്യമായി ചിതറിക്കിടക്കാതിരിക്കാൻ ബിന്നുകളിൽ ശേഖരിക്കുന്നതാണ് പതിവ്.

എന്നാൽ, പയ്യന്നൂരിൽ മാലിന്യം അലക്ഷ്യമായി വലിച്ചെറിയുകയാണ്. ഇത് നഗരം വൃത്തിയാക്കുന്ന ശുചീകരണ തൊഴിലാളികൾക്കാണ് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കുന്നത്.

Tags:    
News Summary - stray dog menace and the cities are under garbage heaps

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 04:14 GMT