ബസ് സൈക്കിളിൽ ഇടിച്ച് വിദ്യാർഥിക്ക് പരിക്ക്; നാട്ടുകാർ ബസ് തല്ലിപ്പൊളിച്ചു

കണ്ണൂർ: തളിപ്പറമ്പിൽ സൈക്കിളിൽ ബസിടിച്ച് വിദ്യാർഥിക്ക് പരിക്ക്. തൃച്ചംബരം യു.പി സ്കൂൾ വിദ്യാർഥിയായ ബിലാലിനാണ് പരിക്കേറ്റത്. തുടർന്ന് പ്രകോപിതരായ നാട്ടുകാർ സ്വകാര്യ ബസ് അടിച്ചു തകർത്തു. രാവിലെ 10.15നായിരുന്നു അപകടം. ഇരിട്ടിയിൽ നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന ആവേ മരിയ എന്ന സ്വകാര്യ ബസാണ് അപകടമുണ്ടാക്കിയത്.

അമിത വേഗതയിൽ എത്തിയ ബസ് മന്ന ഭാ​ഗത്തേക്ക് സൈക്കിളിൽ പോവുകയായിരുന്ന ബിലാലിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ബിലാലിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബസ് കപ്പാലം പെട്രോൾ പമ്പിന് സമീപത്ത് വച്ച് എതിർ ദിശയിലൂടെ മറ്റൊരു വാഹനത്തെ മറി കടന്ന് കുട്ടിയെ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ബസ് ഡ്രൈവർക്ക് എതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Student injured after bus hit by bicycle; Locals beat up the bus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.