പേരാവൂർ: ചൂടു കനത്തതോടെ ചെറുനാരങ്ങയുടെ വില കുതിച്ചുയരുന്നു. കിലോക്ക് 150 രൂപയാണ് ഇപ്പോഴത്തെ വില. വേനലിലെ ആവശ്യകതക്കൊപ്പം ലഭ്യത കുറഞ്ഞതാണ് ചെറുനാരങ്ങ വില ഉയരാന്‍ കാരണമെന്ന് വ്യാപാരികള്‍ പറഞ്ഞു. റമദാന് കൂടി എത്തിയാല്‍ നാരങ്ങ വില 200 കടക്കും.
ദിവസങ്ങള്‍ക്ക് മുമ്പ് കിലോക്ക് 50 രൂപയായിരുന്നു ചെറുനാരങ്ങയുടെ വില. ഒരാഴ്ചക്കിടെ നൂറ് രൂപയോളം വര്‍ധിച്ച് 130 മുതല്‍ 150 രൂപ വരെയാണ് ഇപ്പോഴത്തെ വില. വേനല്‍ വരും ദിവസങ്ങളില്‍ കനക്കുമെന്നിരിക്കെ നാരങ്ങയുടെ വില ഇനിയും ഉയരും. റമദാന് കൂടി എത്തിയാല്‍ കിലോക്ക് 250 മുതല്‍ 200 രൂപക്ക് മേലെ വില കൂടാനാണ് സാധ്യത.
തമിഴ്നാട്, ആന്ധ്ര പ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് ചെറുനാരങ്ങ ഇറക്കുമതി ചെയ്യുന്നത്. ഉള്ളിയും തക്കാളിയുമുള്‍പ്പെടെ വില കുറഞ്ഞ് നില്‍ക്കുമ്പോളാണ് സീസണിലെ അത്യാവശ്യക്കാരനായ ചെറുനാരങ്ങ വലിയ വിലയില്‍ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.