ചു​ട്ടു​പൊ​ള്ളു​ന്ന വെ​യി​ലി​ൽ കു​ടി​വെ​ള്ള​മൊ​ഴി​ച്ച്​ മു​ഖം ത​ണു​പ്പി​ക്കു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി. ക​ണ്ണൂ​ർ കാ​ൽ​ടെ​ക്സി​ൽ​നി​ന്നു​ള്ള കാ​ഴ്ച

നാട്​ ചുട്ടുപൊള്ളുന്നു; സൂര്യാതപ മുന്നറിയിപ്പ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ചു​ട്ടു​പൊ​ള്ളു​ക​യാ​ണ്. ചൂ​ടു​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സൂ​ര്യാ​ത​പ​മേ​ല്‍ക്കാ​തി​രി​ക്കാ​ന്‍ മു​ന്‍ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് ജി​ല്ല മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ക​ന​ത്ത ചൂ​ടാ​ണ്​ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്ത​ത്. ഇ​നി​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ചൂ​ടു​കൂ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണെ​ന്നാ​ണ്​ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​രു​ടെ മു​ന്ന​റി​യി​പ്പ്.

അ​ന്ത​രീ​ക്ഷ​താ​പം ഒ​രു​പ​രി​ധി​ക്ക​പ്പു​റം ഉ​യ​രു​ന്ന​ത് മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ താ​പ​നി​യ​ന്ത്ര​ണ സം​വി​ധാ​ന​ങ്ങ​ള്‍ ത​ക​രാ​റി​ലാ​ക്കും. ഇ​ത് ശ​രീ​ര പ്ര​വ​ര്‍ത്ത​ന​ങ്ങ​ളെ അ​വ​താ​ള​ത്തി​ലാ​ക്കും. ഉ​യ​ര്‍ന്ന ശ​രീ​ര​താ​പം, വ​റ്റി​വ​ര​ണ്ട് ചു​വ​ന്നു​ചൂ​ടാ​യ ശ​രീ​രം, നേ​ര്‍ത്ത വേ​ഗ​ത്തി​ലു​ള്ള നാ​ഡി​മി​ടി​പ്പ്, ക​ടു​ത്ത ത​ല​വേ​ദ​ന, ത​ല ക​റ​ക്കം, മാ​ന​സി​കാ​വ​സ്ഥ​യി​ലു​ള്ള മാ​റ്റ​ങ്ങ​ള്‍ എ​ന്നി​വ​യും തു​ട​ര്‍ന്ന് അ​ബോ​ധാ​വ​സ്ഥ​യും ഉ​ണ്ടാ​വാം. സൂ​ര്യാ​ത​പ​മേ​റ്റാ​ല്‍ ഉ​ട​ന്‍ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.

സൂ​ര്യാ​ത​പ​ത്തേ​ക്കാ​ള്‍ കാ​ഠി​ന്യം കു​റ​ഞ്ഞ അ​വ​സ്ഥ​യാ​ണ് താ​പ​ശോ​ഷ​ണം. ക​ന​ത്ത ചൂ​ടി​നെ തു​ട​ര്‍ന്ന് ശ​രീ​ര​ത്തി​ല്‍നി​ന്ന് ധാ​രാ​ളം ജ​ല​വും ല​വ​ണ​ങ്ങ​ളും വി​യ​ര്‍പ്പി​ലൂ​ടെ ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണി​ത്.

ക​ന​ത്ത വെ​യി​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​വ​രി​ലും പ്ര​യാ​ധി​ക്യ​മു​ള്ള​വ​രി​ലും ര​ക്ത​സ​മ്മ​ർ​ദം ഉ​ൾ​പ്പെ​ടെ​യു​ള്ള രോ​ഗ​ങ്ങ​ള്‍ ഉ​ള്ള​വ​രി​ലു​മാ​ണ് ഇ​ത് കൂ​ടു​ത​ലാ​യി ക​ണു​ന്ന​ത്.

കു​ട്ടി​ക​ളി​ല്‍ വി​യ​ര്‍പ്പു​മൂ​ലം ശ​രീ​രം ചൊ​റി​ഞ്ഞു​തി​ണ​ര്‍ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ക​ഴു​ത്തി​ലും നെ​ഞ്ചി​നു മു​ക​ളി​ലു​മാ​ണ് ഇ​ത് കൂ​ടു​ത​ല്‍ കാ​ണു​ന്ന​ത്.

ജോ​ലി ചെ​യ്യു​മ്പോ​ൾ ജാ​ഗ്ര​ത​യാ​വാം...

വെ​യി​ലു​ള്ള സ്ഥ​ല​ത്തു​നി​ന്നു ത​ണു​ത്ത സ്ഥ​ല​ത്തേ​ക്ക് മാ​റു​ക/​മാ​റ്റു​ക, വി​ശ്ര​മി​ക്കു​ക. ത​ണു​ത്ത വെ​ള്ളം കൊ​ണ്ട് ശ​രീ​രം തു​ട​ക്കു​ക, ഫാ​ന്‍, എ.​സി എ​ന്നി​വ​യു​ടെ സ​ഹാ​യ​ത്താ​ല്‍ ശ​രീ​രം ത​ണു​പ്പി​ക്കു​ക. ക​ട്ടി​കു​റ​ഞ്ഞ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക. ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്കു​ക. ചൂ​ടേ​റ്റ്​ പൊ​ള്ളി​യാ​ൽ കു​മി​ള​ക​ള്‍ പൊ​ട്ടി​ക്ക​രു​ത്. ചി​കി​ത്സ തേ​ട​ണം.

ഉ​ച്ച 12 മു​ത​ൽ മൂ​ന്നു​വ​രെ വി​ശ്ര​മം

വെ​യി​ല​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ൾ അ​ട​ക്ക​മു​ള്ള​വ​ർ ജോ​ലി സ​മ​യം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​ച്ച 12 മു​ത​ല്‍ വൈ​കീ​ട്ട് മൂ​ന്നു​വ​രെ ജോ​ലി നി​ർ​ത്തി​വെ​ച്ച്​ വി​ശ്ര​മി​ക്ക​ണം. വെ​യി​ൽ​ചൂ​ടി​ന്​ ഏ​റ്റ​വും കാ​ഠി​ന്യ​മു​ള്ള സ​മ​യ​മാ​ണി​ത്. ഈ ​സ​മ​യം സൂ​ര്യാ​ത​പ​മേ​ല്‍ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. സൂ​ര്യാ​ത​പം/​ശ​രീ​ര ശോ​ഷ​ണം വ​രാ​തി​രി​ക്കാ​ന്‍ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ല്‍പോ​ലും ഓ​രോ മ​ണി​ക്കൂ​ര്‍ കൂ​ടു​മ്പോ​ഴും ര​ണ്ടു​മു​ത​ൽ നാ​ലു​വ​രെ ഗ്ലാ​സ് വെ​ള്ളം കു​ടി​ക്കു​ക. വി​യ​ര്‍പ്പു​ള്ള​വ​ര്‍ ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ള​വും ഉ​പ്പി​ട്ട നാ​ര​ങ്ങ​വെ​ള്ള​വും കു​ടി​ക്ക​ണം.

Tags:    
News Summary - Sun burn warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.