ബജറ്റിൽ കണ്ണൂരിന്​ കൈത്താങ്ങ്​

ക​ണ്ണൂ​ർ: സം​സ്​​ഥാ​ന സ​ർ​ക്കാ​റി​െൻറ പു​തു​ക്കി​യ ബ​ജ​റ്റി​ൽ ത​ല​ശ്ശേ​രി​ക്ക്​ ആം​ഫി​ബി​യ​ൻ വാ​ഹ​ന സൗ​ക​ര്യം വാ​ഗ്​​ദാ​നം. ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ക​ന്നി ബ​ജ​റ്റാ​ണ്​ വി​നോ​ദ സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട്​ ജ​ലാ​ശ​യ​ങ്ങ​ളി​ലും ക​ര​യി​ലും സ​ഞ്ച​രി​ക്കു​ന്ന ആം​ഫി​ബി​യ​ൻ വാ​ഹ​ന സൗ​ക​ര്യം ന​ട​പ്പാ​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച​ത്. ത​ല​ശ്ശേ​രി​ക്കൊ​പ്പം കൊ​ല്ലം, കൊ​ച്ചി മേ​ഖ​ല​ക​ളി​ലും ഇ​ത്​ ന​ട​പ്പാ​ക്കു​മെ​ന്ന്​ വ്യ​ക്ത​മാ​ക്കി​യ ബ​ജ​റ്റി​ൽ ഇ​തി​നാ​യി അ​ഞ്ചു​കോ​ടി രൂ​പ​യും വ​ക​യി​രു​ത്തി.

പ​ക​ർ​ച്ച​വ്യാ​ധി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന്​ സം​സ്​​ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​ത്യേ​ക ബ്ലോ​ക്ക്​ നി​ർ​മി​ക്കു​മെ​ന്ന വാ​ഗ്​​ദാ​നം പ​രി​യാ​രം ക​ണ്ണൂ​ർ ഗ​വ. കോ​ള​ജി​നും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണ്.

റ​ബ​ർ ക​ർ​ഷ​ക​​രെ​യും ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​െൻറ ക​ന്നി ബ​ജ​റ്റ്​ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കു​ന്നു. റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക്​ വി​ത​ര​ണം ചെ​യ്യാ​ൻ ബാ​ക്കി​യു​ള്ള സ​ബ്​​സി​ഡി കു​ടി​ശ്ശി​ക പൂ​ർ​ണ​മാ​യും കൊ​ടു​ത്തു​തീ​ർ​ക്കും. ഇ​തി​നാ​യി 50 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​താ​ണ്​ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക്​ പ്ര​ത്യാ​ശ പ​ക​രു​ന്ന​ത്.

ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ​ക്കും ഏ​റെ ഉൗ​ർ​ജം പ​ക​രു​ന്ന​താ​ണ്​ പു​തി​യ ബ​ജ​റ്റ്​ പ്ര​ഖ്യാ​പ​നം. ജീ​വ​നോ​പാ​ധി ന​ഷ്​​ട​പ്പെ​ട്ട​വ​ർ​ക്ക്​ പു​തി​യ ജീ​വ​നോ​പാ​ധി ക​ണ്ടെ​ത്താ​ൻ ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നും സം​രം​ഭ​ങ്ങ​ൾ​ക്ക്​ സ​ബ്​​സി​ഡി ന​ൽ​കു​ന്ന​തി​നും നി​ല​വി​ലു​ള്ള പ്ര​ത്യേ​ക ഉ​പ​ജീ​വ​ന പാ​ക്കേ​ജി​െൻറ വി​ഹി​തം 100 കോ​ടി വ​ർ​ധി​പ്പി​ച്ച​തും ഗു​ണ​ക​ര​മാ​കും.

70,000ത്തോ​ളം വ​നി​ത സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ളി​ലൂ​ടെ ത​രി​ശു​ര​ഹി​ത കേ​ര​ളം സൃ​ഷ്​​ടി​ക്കാ​നും ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്​​ത​ത ഉ​റ​പ്പു​വ​രു​ത്താ​നും ഇൗ ​ക​ർ​ഷ​ക​രെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക്​ ഉ​യ​ർ​ത്താ​ൻ കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന യൂ​നി​റ്റു​ക​ൾ കു​ടും​ബ​ശ്രീ​യി​ലൂ​ടെ ആ​രം​ഭി​ക്കാ​നും 10 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യ​തും കു​ടും​ബ​ശ്രീ​യു​ടെ പ്ര​തീ​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്നു. കു​ടും​ബ​ങ്ങ​ളി​ലെ യു​വ​തി​ക​ളു​ടെ പ്രാ​തി​നി​ധ്യം കു​ടും​ബ​ശ്രീ​യി​ൽ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി 10,000 അ​നു​ബ​ന്ധ അ​യ​ൽ​ക്കൂ​ട്ട യൂ​നി​റ്റു​ക​ൾ ആ​രം​ഭി​ക്കു​മെ​ന്നും ബ​ജ​റ്റി​ലു​ണ്ട്. ഇ​തി​െൻറ ആ​നു​കൂ​ല്യം ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ​ക്കും ല​ഭി​ക്കും.

2021 ജ​നു​വ​രി​യി​ൽ അ​ന്ന​ത്തെ ധ​ന​മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്​ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​െൻറ അ​നു​ബ​ന്ധ​മാ​യാ​ണ്​ പു​തു​ക്കി​യ ബ​ജ​റ്റ്​ അ​വ​ത​രി​പ്പി​ച്ച​ത്. അ​തു​കൊ​ണ്ടു ത​ന്നെ ജി​ല്ല​ക്ക്​ പു​തി​യ പ്ര​ഖ്യാ​പ​ന​മൊ​ന്നു​മി​ല്ല.

കോ​വി​ഡ്​ മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മേ​ഖ​ല​യെ​യും ടൂ​റി​സം പോ​ലെ കോ​വി​ഡ്​ ബാ​ധി​ച്ച മേ​ഖ​ല​ക​ളെ​യും ശ​ക്​​തി​പ്പെ​ടു​ത്താ​ൻ ല​ക്ഷ്യ​മി​ടു​ന്ന​താ​ണ്​ ബ​ജ​റ്റ്. ജി​ല്ല ആ​ശു​പ​ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വി​ധ ആ​ശു​പ​ത്രി​ക​ളു​ടെ വി​ക​സ​ന​ത്തി​നും​ ബ​ജ​റ്റ്​ ഉൗ​ന്ന​ൽ ന​ൽ​കു​ന്നു. 

Tags:    
News Summary - support for kannur in kerala budget 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.