തളിപ്പറമ്പ്: സർക്കാറിെൻറ സാന്ത്വന സ്പർശം 2021െൻറ ഭാഗമായി തളിപ്പറമ്പ് താലൂക്ക് ഓഫിസിൽ നടത്തിയ പരാതി പരിഹാര അദാലത്തിൽ 907 പരാതികൾ. ഭൂമി സംബന്ധിച്ച 186 പരാതികളും ദുരിതാശ്വാസ നിധിയിലേക്ക് 252 പരാതികളുമാണ് ലഭിച്ചത്. പരാതികളുടെ അടിസ്ഥാനത്തിൽ 42,03,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിച്ചു.
രാവിലെ 9.30 ഓടെയാണ് പയ്യന്നൂർ, തളിപ്പറമ്പ് താലൂക്കുകളുമായി ബന്ധപ്പെട്ട പരാതി പരിഹാര അദാലത്ത് ആരംഭിച്ചത്. വ്യവസായ മന്ത്രി ഇ.പി. ജയരാജൻ, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്. മന്ത്രി ഇ.പി. ജയരാജൻ അദാലത്ത് ഉദ്ഘാടനം ചെയ്തു.
രാവിലെ എട്ടുമണി മുതൽ തന്നെ പരാതിക്കാരെക്കൊണ്ട് താലൂക്ക് ഓഫിസ് കോമ്പൗണ്ട് നിറഞ്ഞിരുന്നു. ഉച്ചക്ക് 12 മണി വരെയാണ് പയ്യന്നൂർ താലൂക്ക് പരിധിയിലുള്ളവരുടെ പരാതി പരിഹരിക്കാനുള്ള അദാലത്ത് നടന്നത്. ആകെ ലഭിച്ച 543 പരാതികളിൽ 260 എണ്ണം റവന്യൂ വകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. സിവിൽ സെപ്ലെസ് വകുപ്പുമായി ബന്ധപ്പെട്ട് 135 പരാതികളും ലഭിച്ചു.
പുതിയ റേഷൻ കാർഡുമായി ബന്ധപ്പെട്ട പരാതിയാണ് ആദ്യമായി പരിഹരിച്ചത്. ഓൺലൈനായി നൽകിയ അപേക്ഷ പരിഗണിച്ച് അനുവദിച്ച ഏഴ് പുതിയ റേഷൻ കാർഡുകളാണ് അദാലത്തിൽ ആദ്യം വിതരണം ചെയ്തത്. തുടർന്ന് ടോക്കൺ അനുസരിച്ച് മന്ത്രിമാർ പരാതികൾ സ്വീകരിച്ച് നടപടികൾ ആരംഭിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നും 22,26,000 രൂപ ധനസഹായമായി അനുവദിച്ചു.
ഉച്ചക്ക് ശേഷമാണ് തളിപ്പറമ്പ് താലൂക്കുമായി ബന്ധപ്പെട്ട പരാതികൾ സ്വീകരിച്ച് പരിഹാരം തുടങ്ങിയത്. തളിപ്പറമ്പ് ഡിവൈ.എസ്.പി ടി.കെ. രത്നകുമാറിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘം ജനങ്ങളെ നിയന്ത്രിക്കാനായി സ്ഥലത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.