കണ്ണൂർ: കണ്ണൂർ സിറ്റി നീർച്ചാലിൽ പൊലീസിന്റെ വാഹന പരിശോധനക്കിടെ നിർത്താതെ പോയ കാർ അപകടത്തിൽപെട്ടു. കാറിൽനിന്നും വാളും രണ്ട് മൊബൈൽ ഫോണുകളും കണ്ടെടുത്തു. യാത്രക്കാരായ നാലുപേർ ഓടിരക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം ഊർജിതമാക്കി.
വെള്ളിയാഴ്ച രാത്രി ഗാന്ധി മൈതാനം ബസ്‌സ്റ്റോപ്പിന് സമീപമാണ് സംഭവം. നീർച്ചാൽ ഭാഗത്തുനിന്നുവന്ന കാർ നിർത്താതെ പോവുകയായിരുന്നു. പൊലീസ് പിന്തുടർന്നതോടെ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ചു. കാർ കസ്റ്റഡിയിലെടുത്തു. കണ്ണൂർ സിറ്റി സ്വദേശി റഹീസെന്നയാളുടേതാണ് കാറെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ലഹരി സംഘമാണ് കാറിലുണ്ടായതെന്നും സംശയമുണ്ട്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. എസ്.ഐമാരായ ബാബുജോൺ, ആൽബി തോമസ്, സി.പി.ഒ ഇസ്മായിൽ, ഡ്രൈവർ അതുൽ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.