കുറ്റിക്കോലിൽ വീണ്ടും അപകടം

ത​ളി​പ്പ​റ​മ്പ്: ബു​ധ​നാ​ഴ്ച ബ​സ് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ ക​ണ്ണൂ​ർ - ത​ളി​പ്പ​റ​മ്പ് ദേ​ശീ​യ​പാ​ത​യി​ലെ കു​റ്റി​ക്കോ​ലി​ൽ വീ​ണ്ടും അ​പ​ക​ടം. ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യു​ടെ ടൊ​യോ​ട്ട കാ​റാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ത​ളി​പ്പ​റ​മ്പി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് പോ​ക​വേ​യാ​ണ് അ​പ​ക​ടം.

ഉ​ട​ൻ അ​ഗ്നി​ശ​മ​ന​സേ​ന​യും പൊ​ലീ​സും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി വാ​ഹ​നം നീ​ക്കി. നാ​ലു പേ​ർ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ആ​ർ​ക്കും കാ​ര്യ​മാ​യ പ​രി​ക്കി​ല്ല. ബ​ക്ക​ളം മു​ത​ൽ കു​റ്റി​ക്കോ​ൽ പാ​ലം വ​രെ​യു​ള്ള റോ​ഡ് അ​പ​ക​ട സാ​ധ്യ​ത​യു​ള്ള സ്ഥ​ല​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ഇ​തേ സ്ഥ​ല​ത്താ​യി​രു​ന്നു ബ​സ് മ​റി​ഞ്ഞ് ന​ഴ്സ് മ​രി​ച്ച​ത്. ഇ​വി​ടം വാ​ഹ​ന​ങ്ങ​ളു​ടെ വേ​ഗം കു​റ​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​​ക്കേ​ണ്ട​തു​ണ്ട്.

Tags:    
News Summary - accident again in kuttikkolil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.