തളിപ്പറമ്പ്: വൈദ്യുതി വാഹനങ്ങള്‍ പുതുതലമുറ ഉപയോഗിക്കണമെന്ന സന്ദേശവുമായി രാജ്യം ചുറ്റാനിറങ്ങി രണ്ടംഗ സംഘം. തൃപ്പൂണിത്തുറ സ്വദേശി ഡോ. ജോണ്‍ കുരുവിളയും ബംഗളൂരുവിലെ ഗൗതമും ചേര്‍ന്നാണ് ഭാരതമാല എന്ന പേരില്‍ രാജ്യം ചുറ്റിസഞ്ചരിക്കാനിറങ്ങിയത്.
ഇരുവരും നിര്‍മിച്ച ബൈക്കിൽ വെള്ളിയാഴ്ചയാണ് മംഗളൂരുവിൽനിന്ന് യാത്ര തുടങ്ങിയത്. യാത്രയില്‍ 54 കേന്ദ്രങ്ങളില്‍ ചാര്‍ജിങ്ങിന് ഉള്‍പ്പെടെ വാഹനം നിര്‍ത്തുകയും 20 കോളജുകളില്‍ ആശയവിനിമയം നടത്തുകയും ചെയ്യും. 316 മണിക്കൂറുകൊണ്ട് 14,216 മീറ്റര്‍ ദൂരം സഞ്ചരിച്ച് ലക്ഷ്യം കാണാനാണ് ഉദ്ദേശിക്കുന്നതെന്ന് ജോണ്‍ കുരുവിള പറഞ്ഞു.
സാങ്കേതിക രംഗത്തേക്ക് സ്റ്റാര്‍ട്ടപ്പിലൂടെ കടന്നു വരുന്നവര്‍ക്ക് പ്രചോദനം നല്‍കുകയാണ് ലക്ഷ്യം. വൈദ്യുതി വാഹനങ്ങള്‍ക്ക് ചാര്‍ജിങ് ബാറ്ററികള്‍ ഉള്‍പ്പെടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നിര്‍മിക്കാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ് സംരംഭകരായ ഇവരുടെ യാത്രക്ക് വിവിധ സംസ്ഥാനങ്ങളില്‍ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നത് സ്റ്റാര്‍ട്ടപ് സംഘങ്ങളാണ്.
കേരള സ്റ്റാര്‍ട്ടപ് മിഷനും മികച്ച പിന്തുണയാണ് നല്‍കുന്നത്. മലബാര്‍ ഇന്നൊവേഷന് എൻട്രപ്രണര്‍ഷിപ് സോണ്‍ (മൈസോണ്‍) നേതൃത്വത്തില്‍ കണ്ണൂര്‍ എന്‍ജിനീയറിങ് കോളജില്‍ സ്വീകരണം നല്കി. വിവിധ സ്റ്റാര്‍ട്ടപ് സംരംഭകരുമായി ഡോ. ജോണ്‍ കുരുവിള ഓണ്‍ലൈനായി സംവദിച്ചു. എന്‍ജിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.ഒ. രജനി അധ്യക്ഷത വഹിച്ചു. മൈസോണ്‍ മാനേജര്‍ സുനു, പി.വി. സൗരവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.