ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​നെതിരെ അവിശ്വാസ പ്രമേയത്തിനൊരുങ്ങി കോൺഗ്രസ്


ത​ളി​പ്പ​റ​മ്പ്: ക​ഴി​ഞ്ഞ ദി​വ​സം ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് പാ​ർ​ട്ടി​യി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ് ചെ​യ്ത ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​നെ ത​ളി​പ്പ​റ​മ്പ് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ, ത​ളി​പ്പ​റ​മ്പ് സ​ർ​വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ൻ​റ് പ​ദ​വി​ക​ളി​ൽ​നി​ന്ന്​ നീ​ക്കാ​ൻ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ട​പ​ടി തു​ട​ങ്ങി. ര​ണ്ട് പ​ദ​വി​ക​ളി​ൽ​നി​ന്നും നീ​ക്കാ​ൻ പ​ത്മ​നാ​ഭ​നെ​തി​രെ അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രാ​നാ​ണ് പാ​ർ​ട്ടി ആ​ലോ​ചി​ക്കു​ന്ന​ത്.

ബാ​ങ്ക് നി​യ​മ​ന​ത്തി​ലു​ൾ​പ്പെ​ടെ പ​ത്മ​നാ​ഭ​ൻ ക്ര​മ​ക്കേ​ട് കാ​ണി​ച്ചെ​ന്ന വി​വി​ധ പ​രാ​തി​ക​ളെ തു​ട​ർ​ന്ന് ഡി.​സി.​സി നേ​തൃ​ത്വം നേ​ര​ത്തെ അ​ന്വേ​ഷ​ണ ക​മീ​ഷ​നെ നി​യ​മി​ച്ചി​രു​ന്നു. ഇ​വ​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തെ തു​ട​ർ​ന്ന് ബാ​ങ്ക് പ്ര​സി​ഡ​ൻ​റ്, ഡ​യ​റ​ക്ട​ർ പ​ദ​വി​ക​ൾ രാ​ജി​വെ​ക്കാ​ൻ ഡി.​സി.​സി നേ​തൃ​ത്വം ആ​വ​ശ്യ​പ്പെെ​ട്ട​ങ്കി​ലും പ​ത്മ​നാ​ഭ​ൻ അ​തി​ന് ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ല്ലി​ങ്കീ​ൽ പ​ത്മ​നാ​ഭ​നെ ക​ഴി​ഞ്ഞ ഡി.​സി.​സി പ്ര​സി​ഡ​ൻ​റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ് കോ​ൺ​ഗ്ര​സി​ൽ​നി​ന്ന്​ സ​സ്പെ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഇ​തി​െൻറ തു​ട​ർ​ന​ട​പ​ടി​യാ​യാ​ണ് പ​ത്മ​നാ​ഭ​ൻ വ​ഹി​ക്കു​ന്ന ര​ണ്ട് പ​ദ​വി​ക​ളി​ൽ​നി​ന്ന്​ നീ​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രാ​നൊ​രു​ങ്ങു​ന്ന​ത്.

ബാ​ങ്കി​ലാ​ണ് ആ​ദ്യം അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രു​ക. ആ​കെ​യു​ള്ള 11ൽ ​കോ​ൺ​ഗ്ര​സി​ന് ആ​റും ലീ​ഗി​ന് അ​ഞ്ചും ഡ​യ​റ​ക്ട​ർ​മാ​രാ​ണു​ള്ള​ത്. ഇ​തി​ൽ മൂ​ന്നി​ലൊ​ന്ന് പേ​ർ അ​വി​ശ്വാ​സ​പ്ര​മേ​യ​ത്തി​ന് നോ​ട്ടീ​സ് ന​ൽ​കി​യാ​ൽ സ​ഹ​ക​ര​ണ വ​കു​പ്പ് ഒ​രു ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്കും. പ്ര​സ്തു​ത ഉ​ദ്യോ​ഗ​സ്ഥ​ന് 10 ദി​വ​സ​ത്തി​ന​കം ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ ക​ഴി​യും. പി​ന്നീ​ട് ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ പ​ദ​വി​യി​ൽ​നി​ന്ന് നീ​ക്കാ​നും കോ​ൺ​ഗ്ര​സ് അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രും. 34 അം​ഗ ന​ഗ​ര​സ​ഭ​യി​ൽ യു.​ഡി.​എ​ഫി​ന് 19 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്.

ത​ളി​പ്പ​റ​മ്പ് മു​നി​സി​പ്പ​ൽ ത​ല​ത്തി​ൽ ഇ​പ്പോ​ൾ മു​സ്‌​ലിം ലീ​ഗി​ന​ക​ത്ത് മ​ഹ​മൂ​ദ് അ​ള്ളാം​കു​ള​ത്തെ​യും പി.​കെ. സു​ബൈ​റി​നെ​യും അ​നു​കൂ​ലി​ക്കു​ന്ന വി​ഭാ​ഗ​ങ്ങ​ൾ ര​ണ്ടാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. എ​ങ്കി​ലും, അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​ന്നാ​ൽ യു.​ഡി.​എ​ഫി​െൻറ പൊ​തു​നി​ല​പാ​ടി​നൊ​പ്പം നി​ൽ​ക്കു​മെ​ന്ന് ലീ​ഗി​ലെ ര​ണ്ടു വി​ഭാ​ഗ​വും കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഇ​താ​ണ് അ​വി​ശ്വാ​സ​പ്ര​മേ​യം കൊ​ണ്ടു​വ​രാ​ൻ കോ​ൺ​ഗ്ര​സി​ന് ആ​ത്മ​വി​ശ്വാ​സം ന​ൽ​കു​ന്ന​ത്. യു.​ഡി.​എ​ഫ് ത​ല​ത്തി​ൽ​ത​ന്നെ അ​വി​ശ്വാ​സം കൊ​ണ്ടു​വ​രു​ന്ന​തി​ന് ജി​ല്ല മു​സ്‌​ലിം ലീ​ഗ് നേ​തൃ​ത്വ​വു​മാ​യി ഡി.​സി.​സി ബ​ന്ധ​പ്പെ​ട്ട​താ​യും സൂ​ച​ന​യു​ണ്ട്.


Tags:    
News Summary - Congress prepares no-confidence motion against Padmanabhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.