തളിപ്പറമ്പ്: ബാങ്ക് പ്രസിഡൻറ് സ്ഥാനം രാജിവെക്കണമെന്ന ഡി.സി.സി ആവശ്യം തള്ളി തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് കല്ലിങ്കീൽ പത്മനാഭൻ. ഡയറക്ടർ സ്ഥാനമുൾപ്പെടെ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി നേതൃത്വം നഗരസഭ വൈസ് ചെയർമാൻ കൂടിയായ കല്ലിങ്കീൽ പത്മനാഭന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ, ഡി.സി.സി നേതൃത്വത്തിെൻറ ആവശ്യം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ഇദ്ദേഹം.
രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി പ്രസിഡൻറ് അഡ്വ. മാർട്ടിൻ ജോർജ് പ്രത്യേക ദൂതൻ വഴി കല്ലിങ്കീൽ പത്മനാഭന് കത്ത് കൈമാറിയിരുന്നു. രണ്ട് ദിവസത്തിനകം രാജിക്കത്ത് നൽകണമെന്നാണ് ആവശ്യപ്പെട്ടത്. നേരത്തെ ഡി.സി.സി നേതൃത്വം വാക്കാൽ ആവശ്യപ്പെട്ടപ്പോൾ, പ്രസിഡൻറ് സ്ഥാനം രാജി വെക്കാൻ സന്നദ്ധനായിരുന്നെന്നും എന്നാൽ ഇപ്പോൾ ഡയറക്ടർ സ്ഥാനം ഉൾപ്പെടെ രാജിവെക്കാൻ കഴിയില്ലെന്നുമാണ് പത്മനാഭെൻറ നിലപാട്. ഇതുസംബന്ധിച്ച് വിശദീകരണം കെ.പി.സി.സി പ്രസിഡൻറിനും ഡി.സി.സി പ്രസിഡൻറിനും നൽകും. കല്ലിങ്കീലിെൻറ രാജി തേടിയുള്ള ഡി.സി.സി നേതൃത്വത്തിെൻറ ഇടപെടലിന് എ വിഭാഗത്തിെൻറയും ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിെൻറയും പിന്തുണയുമുണ്ട്. കെ.പി.സി.സി പ്രസിഡൻറായി കെ. സുധാകരൻ ചുമതലയേറ്റെടുത്തതോടെ കോൺഗ്രസിനെ സെമി കേഡർ സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള നടപടികൾക്ക് തുടക്കം കുറിച്ചിരുന്നു. ഇതിെൻറ ഭാഗമായി പാർട്ടിയിൽ ഒരാൾക്ക് ഒരു പദവി എന്ന നയം നടപ്പാക്കുമെന്ന് കെ. സുധാകരൻ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിെൻറ ഭാഗമായാണ് കെ. സുധാകരൻ വിഭാഗക്കാരനായിരുന്ന തളിപ്പറമ്പ് നഗരസഭ വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനോട് അദ്ദേഹം വഹിക്കുന്ന പദവി ഒഴിയാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.