തളിപ്പറമ്പ്: 'കരുതലിനായി കർമം കൊണ്ടൊരു പുണ്യം' പിരിവിലൂടെ 2,52,608 രൂപ ലഭിച്ചു. എസ്.എം.എ ബാധിച്ച് ചികിത്സയിൽ കഴിയുന്ന പരിയാരം വായാട്ടെ മൂന്നു വയസ്സുകാരി ഷാനി മോളുടെ ജീവൻ രക്ഷിക്കാൻ സന്നദ്ധ പ്രവർത്തകർ തൃഛംബരം ക്ഷേത്രോത്സവത്തിന്റെ സമാപന ദിനമായ കൂടിപ്പിരിയൽ ദിനത്തിൽ നടത്തിയ പിരിവിലൂടെയാണ് തുക സമാഹരിച്ചത്.
ഉച്ചക്ക് ഒരുമണി മുതൽ 110 സന്നദ്ധ പ്രവർത്തകർ 25 സ്ക്വാഡുകളായാണ്, ക്ഷേത്ര പരിസരത്തെത്തിയ പൊതുജനങ്ങളിൽനിന്ന് സാമ്പത്തിക സ്വരൂപണം നടത്തിയത്. ചികിത്സ സഹായ കമ്മിറ്റി ചെയർമാൻ ടി. ഷീബ, ജനറൽ കൺവീനർ പി.സി. റഷീദ്, കോഓഡിനേറ്റർ എ. രാജേഷ്, സഹ ഭാരവാഹികളായ ഇ.ടി. രാജീവൻ, പി.വി. അബ്ദുൽ ഷുക്കൂർ, സി. ബാലകൃഷ്ണൻ, ഇ.കെ. അജയകുമാർ, പഞ്ചായത്ത് അംഗങ്ങളായ ആർ. ഗോപാലൻ, ടി.പി. രജനി, ടോണ വിൻസെന്റ്, ടി. സുനിൽ കുമാർ, പി.വി. സജീവൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.