തളിപ്പറമ്പ്: സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട തട്ടിപ്പ് കേസിലെ ഒരു പ്രതികൂടി പിടിയിൽ. ചെറുകുന്ന് താവം നാസിഹ മൻസിലിൽ പി. നദീറിനെയാണ് തളിപ്പറമ്പ് ഇൻസ്പെക്ടർ എ.വി. ദിനേശന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം നവംബറിലാണ് സൗത്ത് ഇന്ത്യൻ ബാങ്ക് തളിപ്പറമ്പ് ശാഖയിൽ നടന്ന മുക്കുപണ്ട തട്ടിപ്പ് പുറത്തായത്. പ്രത്യേകം തയാറാക്കിയ വ്യാജ സ്വർണ ലോക്കറ്റുകൾ പണയംവെച്ച് 70 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു.
കേസിൽ മുഖ്യപ്രതി തൃക്കരിപ്പൂരിൽ താമസിക്കുന്ന ചുടല പഞ്ചാരക്കുളത്തെ തലയില്ലത്ത് ജാഫർ ഉൾപ്പെടെ മൂന്നു പ്രതികളെ നേരത്ത അറസ്റ്റ് ചെയ്തിരുന്നു. മുഖ്യപ്രതി ജാഫർ ബന്ധുക്കളും സുഹൃത്തുക്കളുമായ ഒമ്പത് പേരെ ഉപയോഗിച്ച് വ്യാജ സ്വർണം പണയം വെപ്പിക്കുകയായിരുന്നു. ജാഫറിന്റെ അടുത്ത സുഹൃത്താണ് ഇപ്പോൾ അറസ്റ്റിലായ നദീർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.