തളിപ്പറമ്പ്: തളിപ്പറമ്പ് മാർക്കറ്റിൽ കടകളിൽ തീപിടിത്തം. മാർക്കറ്റ് റോഡിലെ ന്യൂ സ്റ്റോർ സ്റ്റേഷനറി കടയിലാണ് തീപിടിത്തം ഉണ്ടായത്. ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അടച്ചിട്ട കടയിൽ തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു.
കടകൾ മുഴുവൻ കത്തിനശിച്ചു. സമീപത്തെ മറ്റു കടകളിലേക്കും തീ വ്യാപിച്ചു. അടുത്തുള്ള കടകളിലെ സാധനങ്ങൾ വ്യാപാരികളും നാട്ടുകാരും പൊലീസും ചേർന്ന് മാറ്റി. കണ്ണൂരിൽനിന്നും ഒരു യൂനിറ്റും പയ്യന്നൂർ, തളിപ്പറമ്പ് സ്റ്റേഷനുകളിലെ മൂന്നു യൂനിറ്റുകൾ വീതവും മണിക്കൂറുകളോളം പരിശ്രമിച്ചാണ് തീയണച്ചത്. മന്ന സ്വദേശി മൊയ്തുവിെൻറ ഉടമസ്ഥതയിലുള്ള ന്യൂ സ്റ്റോറിലാണ് തീപിടിത്തം ആദ്യം ഉണ്ടായത്.
ഉച്ചവരെ കട പ്രവർത്തിച്ചിരുന്നു. കടയിൽ ഉണ്ടായ തീപിടിത്തം പിറകുവശത്തെ ഗോഡൗണിലേക്കും മുകൾ ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. അടുത്തുള്ള മറ്റു കടകളിലേക്ക് തീ വ്യാപിക്കുന്നത് തടയാൻ സാധനങ്ങൾ വ്യാപാരികളും നാട്ടുകാരും ചേർന്ന് റോഡിലേക്ക് മാറ്റുകയും പിന്നീട് ലോറികളിൽ സുരക്ഷിത സ്ഥലങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.