തളിപ്പറമ്പ്: ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ഓഹരി നൽകാമെന്ന് വിശ്വസിപ്പിച്ച് ഒന്നേകാൽ കോടിയും 20 പവൻ സ്വർണവും തട്ടിയെടുത്തതായി പരാതി. തളിപ്പറമ്പ് പൂക്കോത്ത് തെരു സ്വദേശി പി. ഭാർഗവെൻറ പരാതിയിൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തു. പേരാമ്പ്ര സ്വദേശികളായ ബിജുകുമാർ, സുമേഷ്, പ്രശാന്ത് എന്നിവർക്കെതിരെയാണ് കോടതി നിർദേശപ്രകാരം കേസെടുത്തത്.
പരാതിക്കാരെൻറ മകൾക്ക് എം.ബി.ബി.എസിന് സീറ്റ് ശരിയാക്കിക്കൊടുത്താണ് പ്രതികൾ വിശ്വാസം പിടിച്ചുപറ്റിയത്. തുടർന്ന് നാസയുടെ ഡയറക്റ്റ് കോൺട്രാക്ടറായ സ്പേസ് ടെക്നോളജി പ്രൊജക്റ്റ് കമ്പനി തങ്ങളുടെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രവർത്തിച്ചു വരുന്നുവെന്നും വിശ്വസിപ്പിച്ചു. ഈ കമ്പനിയിലേക്ക് ഓഹരി നൽകാമെന്ന് പറഞ്ഞായിരുന്നു പ്രതികൾ പരാതിക്കാരനിൽനിന്ന് പണം വാങ്ങിയത്.
ഭാർഗവെൻറ ഭാര്യയുടെ അക്കൗണ്ട് വഴിയും നേരിട്ടും വിവിധ സന്ദർഭങ്ങളിലായി 1,26,48,412 രൂപയും 20 പവൻ സ്വർണാഭരണങ്ങളും പ്രതികൾക്ക് നൽകിയതായാണ് പരാതിയിൽ പറയുന്നത്. ഓഹരി നൽകാതായതോടെയാണ് തട്ടിപ്പിന് ഇരയായെന്ന് ഇവർക്ക് മനസ്സിലായത്. ഭാർഗവൻ തളിപ്പറമ്പ് പരാതി നൽകിയതോടെയാണ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.