തളിപ്പറമ്പ്: ഗുജറാത്തിൽ മോഷണക്കേസില്‍ ഉള്‍പ്പെട്ട് നാടുവിട്ട രണ്ടു പേരെ തളിപ്പറമ്പ് പൊലീസിന്റെ സഹായത്തോടെ ഉത്തര്‍പ്രദേശ് പൊലീസ് പിടികൂടി. ഗുജറാത്ത് പലന്‍പുര്‍ ആദര്‍ശ് നഗര്‍ സ്വദേശിനിയായ ബാസന്തിബെന്‍ (21), ബിഹാര്‍ മധുബാനി സ്വദേശി മുഹമ്മദ് അര്മാന് നസീം (25) എന്നിവരെയാണ് ഗുജറാത്ത് പലന്‍പുര്‍ സിറ്റി വെസ്റ്റ് പൊലീസ് പിടികൂടിയത്.
മോഷണക്കേസില്‍ ഉള്‍പ്പെട്ട് സംസ്ഥാനം വിട്ട ഇവര്‍ തളിപ്പറമ്പില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ തളിപ്പറമ്പിലാണെന്ന് തെളിഞ്ഞു. അതോടെയാണ് ഗുജറാത്ത് പൊലീസ് തളിപ്പറമ്പ് പൊലീസുമായി ബന്ധപ്പെട്ടത്. പ്രതികളെ തളിപ്പറമ്പ് മാര്‍ക്കറ്റിന് സമീപത്തുനിന്നാണ് പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.