തളിപ്പറമ്പ്: പെട്രോൾ പമ്പുകളിൽനിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങുന്ന ബൈക്ക് യാത്രക്കാരനെ കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. തളിപ്പറമ്പ് എസ്.ഐ പി.സി. സഞ്ജയ് കുമാറിെൻറ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
ഏതു നിമിഷവും പ്രതിയെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. ആഴ്ചകൾക്കിടയിൽ രണ്ടു തവണയാണ് പറശ്ശിനിക്കടവിലെയും കോൾമൊട്ടയിലെയും പമ്പുകളിൽനിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ ബൈക്കുമായി യുവാവ് മുങ്ങിയത്. തളിപ്പറമ്പ് മന്നയിലെ ഹെൽമറ്റ് ഷോപ്പിൽനിന്ന് ഹെൽമറ്റുമായി മുങ്ങിയതും ഇയാളാണെന്നും പൊലീസിന് വിവരം ലഭിച്ചിരുന്നു.
ഫോർ രജിസ്ട്രേഷൻ സ്റ്റിക്കറുള്ള കറുപ്പും മഞ്ഞയും നിറത്തിലുള്ള പൾസർ ബൈക്കുമായാണ് മൂന്ന് സംഭവങ്ങളിലും യുവാവ് എത്തിയത്. ഒക്ടോബർ 24ന് മന്നയിലെ വീ ഹെൽപ് ഹെൽമറ്റ് ഷോപ്പിൽ നിന്നും 1800 രൂപ വിലയുള്ള ഹെൽമറ്റ് എടുത്ത് ബൈക്കിൽ ഇരുന്ന് ഫോട്ടോ എടുപ്പിച്ചശേഷം ഉടമയെ കബളിപ്പിച്ച് മുങ്ങിയതാണ് സംഭവത്തിെൻറ തുടക്കം.
അതിനു ശേഷമാണു പറശ്ശിനിക്കടവിലെയും കോൾമൊട്ടയിലെയും പെട്രോൾ പമ്പിൽനിന്ന് ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങിയത്. പെട്രോൾ പമ്പുകളിലെ സി.സി ടി.വി ദൃശ്യങ്ങളിൽനിന്നും മന്നയിലെ ഷോപ് ഉടമ എടുത്ത ഫോട്ടോയിലും ഇതേ യുവാവാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിതിെൻറ അടിസ്ഥാനത്തിൽ പൾസർ ബൈക്കുകൾ വെച്ച് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.