തളിപ്പറമ്പ്: കരിമ്പം സബ് പോസ്റ്റ് ഓഫിസിൽ കവർച്ച നടത്തിയ മോഷ്ടാവ് അറസ്റ്റിൽ. കോഴിക്കോട് കുറുവങ്ങാട് സ്വദേശി സഞ്ചയൻ എന്ന സഞ്ജയിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ രണ്ടിന് പുലർച്ച കരിമ്പത്തെ സബ് പോസ്റ്റ് ഓഫിസിെൻറ പൂട്ടുപൊളിച്ച് അകത്തുകടന്ന പ്രതി കവർച്ചശ്രമം നടത്തുകയായിരുന്നു.
കാഷ് ചെസ്റ്റ് തുറക്കാനുള്ള ശ്രമംനടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കാഷ് ചെസ്റ്റ് തുറന്നിരുന്നെങ്കിൽ 20 ലക്ഷം രൂപയോളം നഷ്ടപ്പെടുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് ഉപേക്ഷിച്ച പണിയായുധത്തിലെ വിരലടയാളം കേസിൽ നിർണായകമായി. 2005ൽ കോഴിക്കോട് ചെവായൂർ പൊലീസ് സ്റ്റേഷനിൽ കളവ് കേസിൽ റിമാൻഡിലായിരുന്ന പ്രതിയുടേതാണ് വിരലടയാളമെന്ന് കണ്ടെത്തി. ടവർ ലൊക്കേഷൻ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തിലാണ് സഞ്ജയ് കണ്ണൂർ ടൗണിലുണ്ടെന്ന വിവരം ലഭിച്ചത്.
കണ്ണൂർ ടൗണിലെ ലോഡ്ജ് മുറിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. തളിപ്പറമ്പ് ഇൻസ്പെക്ടർ പി. ജയകുമാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.എസ്.ഐ മനോജ്കുമാർ, സി.പി.ഒ ഷാജിമോൻ, കണ്ണൂർ ടൗൺ എസ്.ഐ സജീവൻ മയ്യിൽ, സി.പി.ഒ അജയൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.