തളിപ്പറമ്പ്: സോഡ കമ്പനിക്കുമുന്നിൽ നിർത്തിയിട്ട പിക് അപ് ജീപ്പ് കത്തിനശിച്ചു. പൂവ്വം മണിയറ മുറ്റത്ത് തിങ്കളാഴ്ച പുലർച്ച 1.30ഓടെയാണ് തീപിടിത്തം. പൂവ്വം മണിയറമുറ്റത്തെ എസ്.ആർ സോഡ കമ്പനിയുടെ പിക് അപ് ജീപ്പാണ് കത്തിനശിച്ചത്.
ഞായറാഴ്ച രാത്രി സോഡ കമ്പനിക്കുമുന്നിൽ നിർത്തിയിട്ടതായിരുന്നു. പുലർച്ച 1.30ഓടെ ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് അയൽവാസികൾ നോക്കിയപ്പോഴാണ് വാഹനം കത്തുന്നതുകണ്ടത്. വീട് സോഡ കമ്പനിയുടെ പിറകുവശത്തായതിനാൽ അയൽവാസികൾ വിളിച്ചുപറഞ്ഞപ്പോഴാണ് പിക് അപ്പിന് തീപിടിച്ചത് അറിയുന്നതെന്ന് സോഡ കമ്പനി ഉടമ ഖദീജ പറഞ്ഞു.
തീ കത്തുന്നതുകണ്ട ഉടൻ സമീപത്തെ രണ്ടു വീടുകളിൽനിന്നും സോഡ കമ്പനിയുടെ പൈപ്പിൽനിന്നുമുള്ള വെള്ളം ഉപയോഗിച്ച് തീയണക്കുകയായിരുന്നു. അപ്പോഴേക്കും എൻജിൻ റൂമും ഡ്രൈവർ കാബിനും പൂർണമായി കത്തിനശിച്ചിരുന്നു. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി. സജീർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജീപ്പാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.