തളിപ്പറമ്പ്: തൊടുപുഴയിൽ സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട 16കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച് മുങ്ങിയ കേസിലെ പ്രതിയെ തളിപ്പറമ്പ് പൊലീസ് പിടികൂടി. തൊടുപുഴ സ്വദേശി ഷിബു ശശിയെയാണ് (20) പിടികൂടിയത്. ഇയാളെ തൊടുപുഴ പൊലീസിന് കൈമാറി. വ്യാഴാഴ്ച രാത്രിയോടെയാണ് സൈബർ സെല്ലിെൻറ സഹായത്തോടെ പ്രതിയെ പിടികൂടിയത്.
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു. സംഭവം അറിഞ്ഞ രക്ഷിതാക്കൾ തൊടുപുഴ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഒളിവിൽ പോയ പ്രതി ഡ്രൈവർ ജോലി ചെയ്തുവരുന്നതിനിടെ ലോറിയിൽ സാധനങ്ങളുമായി തളിപ്പറമ്പിലെത്തിയതായിരുന്നു. ജില്ലയിലെ എല്ലാ പൊലീസ് സ്റ്റേഷനിലും തൊടുപുഴ പൊലീസ് വിവരം കൈമാറിയിരുന്നു.
ഇതിെൻറ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി തളിപ്പറമ്പിലുണ്ടെന്ന വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് പ്രതിയെ കാക്കാത്തോട് ബസ്സ്റ്റാൻഡിൽവെച്ച് പിടികൂടിയത്.
തളിപ്പറമ്പ് പൊലീസ് വിവരം അറിയിച്ചതിനെ തുടർന്ന് തൊടുപുഴ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.