തളിപ്പറമ്പ്: തളിപ്പറമ്പ് നോർത്ത് സി.പി.എം ലോക്കൽ നേതൃത്വത്തിനെതിരെ വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം പാളയാട്, മാന്ധംകുണ്ട് സഖാക്കളുടെ പേരിലാണ് പോസ്റ്റർ പതിച്ചതെങ്കിൽ ബുധനാഴ്ച തളിപ്പറമ്പ് നോർത്ത് സഖാക്കളുടെ പേരിലാണ് പോസ്റ്റർ പതിച്ചത്.
ലോക്കൽ സെക്രട്ടറിക്കെതിരെ പരോക്ഷ വിമർശനമുന്നയിച്ചുള്ള പോസ്റ്ററുകളാണ് പാലയാടുള്ള പാർട്ടി സ്ഥാപനങ്ങൾക്ക് പുറമെ പുളിമ്പറമ്പ്, മാന്ധംകുണ്ട് വടക്ക് ഭാഗങ്ങളിലും രണ്ടാം തവണയും പ്രത്യക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ സി.പി.എം തളിപ്പറമ്പ് ലോക്കൽ സമ്മേളനത്തിൽ വിഭാഗീയത ആരോപിച്ച് മുൻ ഏരിയ കമ്മിറ്റിയംഗം കോമത്ത് മുരളീധരൻ ഇറങ്ങിപ്പോയിരുന്നു. തുടർന്ന് പുല്ലായ്െക്കാടി ചന്ദ്രനെ വീണ്ടും ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിന് പിറകെയാണ് പോസ്റ്റർ പോരാട്ടം തുടങ്ങിയത്. സി.പി.എമ്മിന് കീഴിലുള്ള മാന്ധംകുണ്ട് കെ.ആർ.സി വായനശാല ആൻഡ് ഗ്രന്ഥാലയത്തിലും യുവധാര ക്ലബ് കെട്ടിടത്തിലും പരിസരങ്ങളിലും തിങ്കളാഴ്ച രാത്രിയോടെയാണ് ആദ്യം പോസ്റ്ററുകൾ കാണപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെ ഇവ പലതും നീക്കം ചെയ്തെങ്കിലും ബുധനാഴ്ച രാവിലെയോടെ പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയായിരുന്നു.
പ്രകടനം നടത്തി
തളിപ്പറമ്പ്: കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന ഒരുകൂട്ടം യുവാക്കൾ നേതൃത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തി. ബുധനാഴ്ച രാത്രി നടന്ന പ്രകടനത്തിൽ നിരവധിപേർ പങ്കെടുത്തു. മാന്ധംകുണ്ട് സഖാക്കളുടെ പേരിൽ എഴുതിയ ബാനർ ഉയർത്തിപ്പിടിച്ചാണ് പ്രകടനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.