തളിപ്പറമ്പ്: പെരുഞ്ചെല്ലൂർ സംഗീത സഭയിൽ ആസ്വാദക മനസ്സിനെ ഈറനണിയിച്ച് മുംബൈ വാഗ്ഗെയകാർ ഡോ. പി.എസ്. കൃഷ്ണമൂർത്തിയുടെ കച്ചേരി. കർണാട്ടിക് സംഗീതജ്ഞനും സംഗീതസംവിധായകനും പുല്ലാംകുഴൽ വാദകനും താളവാദ്യക്കാരനും പിയാനിസ്റ്റും തിയറ്റർ ഡയറക്ടറും നടനുമായ അദ്ദേഹം രചിച്ച് സംഗീതം നൽകിയ ചാരു ഗുഹ ശൃംഖല എന്ന പുതിയ രാഗത്തിൽ ‘കണ്ട ഉൻ നാമം’ കീർത്തനം മുഖ്യആകർഷണമായി.
ഏഴ് സ്വരങ്ങൾ ആരോഹണ ക്രമത്തിൽ ആദ്യാക്ഷരമായി ഉപയോഗിച്ചും മുരുകന്റെ പ്രത്യേകതകൾ ചിത്രീകരിക്കുന്ന ശങ്കരാഭരണം എന്ന രാഗത്തിന്റെ പേരുമായി ബന്ധിപ്പിക്കുന്ന മറ്റൊരു രചന ‘സാരമേ ഷഡക്ഷരം’ ആസ്വാദക മസ്സിനെ കീഴടക്കി.
രാധാപ്രിയ രാഗത്തിൽ അദ്ദേഹത്തിന്റെ രാഗ സൃഷ്ടികളിലൊന്നിൽ ഏറ്റവും ജനപ്രിയമായ വനമാലി രാധാ രമണ എന്ന നാമാവലിയോടെ കച്ചേരി അവസാനിച്ചു.
സഭയുടെ 66ാമത്തെ സംഗീത പരിപാടിയിൽ മൂന്ന് മണിക്കൂർ ഡോ. പി.എസ്. കൃഷ്ണമൂർത്തിയുടെ കൂടെ കർണാടിക് സംഗീതജ്ഞയും ഭാര്യയുമായ മംഗളം കൃഷ്ണമൂർത്തിയും മകൾ കീർത്തന കൃഷ്ണമൂർത്തിയും പക്കമേളത്തിൽ മുതിർന്ന വയലിനിസ്റ്റ് പാലക്കാട് ആർ. സ്വാമിനാഥനും മൃദംഗത്തിൽ കല്ലേകുളങ്ങര പി. ഉണ്ണികൃഷ്ണനുമുണ്ടായിരുന്നു.
പി.എസ്. കൃഷ്ണമൂർത്തിയുടെ അഞ്ഞൂറിന് മേലെ വരുന്ന ക്ലാസിക്കൽ രചനകളിൽനിന്നും തിരഞ്ഞെടുത്ത 108 കോമ്പോസിഷൻസ് അടങ്ങുന്ന രണ്ടാമത്തെ പുസ്തകം ചെറുകഥാകൃത്ത് ടി. പത്മനാഭൻ പ്രകാശനം ചെയ്തു. പി.വി. രാജശേഖരൻ സംസാരിച്ചു. അനിൽ വർഗീസും ഗീത നമ്പ്യാരും ചേർന്ന് കലാകാരന്മാരെ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.